---
title: "എ.കെ.പൊതുവാളിൻ്റെ ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു"
english_title: "a k pothuval "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/340976/a-k-pothuval"
published_at: "2026-02-09T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69896b4839d05_Untitled-2-web.jpg"
keywords: []
---

# എ.കെ.പൊതുവാളിൻ്റെ ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** **പറശിനിക്കടവ്: **സി.പി.ഐ നേതാവും ദീർഘകാലം തളിപ്പറമ്പ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന എ.കെ. പൊതുവാളിൻ്റെ ചരമ വാർഷികത്തോടനുബന്ധിച്ച് പറശിനിക്കടവ് കോൾമൊട്ടയിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സി.പി.ഐ ജില്ലാ അസി: സിക്രട്ടറിയും ജില്ലാ പഞ്ചായത്ത് സ്‌ഥിരം സമിതി അദ്ധ്യക്ഷനുമായ എ. പ്രദീപൻ ഉൽഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗം പി.കെ. മുജീബ്റഹ്‌മാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.വി. ഗോപിനാഥ് അനുസ്‌മരണ പ്രഭാഷണം നടത്തി.

## Article Content

**പറശിനിക്കടവ്: **സി.പി.ഐ നേതാവും ദീർഘകാലം തളിപ്പറമ്പ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന എ.കെ. പൊതുവാളിൻ്റെ ചരമ വാർഷികത്തോടനുബന്ധിച്ച് പറശിനിക്കടവ് കോൾമൊട്ടയിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സി.പി.ഐ ജില്ലാ അസി: സിക്രട്ടറിയും ജില്ലാ പഞ്ചായത്ത് സ്‌ഥിരം സമിതി അദ്ധ്യക്ഷനുമായ എ. പ്രദീപൻ ഉൽഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗം പി.കെ. മുജീബ്റഹ്‌മാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.വി. ഗോപിനാഥ് അനുസ്‌മരണ പ്രഭാഷണം നടത്തി.

തളിപ്പറമ്പ് മണ്ഡലം സിക്രട്ടറി ടി.വി. നാരായണൻ, അസി: സിക്രട്ടരി പയ്യരട്ട ഗംഗാധരൻ, സെക്രട്ടരിയേറ്റ് അംഗം എ. ബാലകൃഷ്ണൻ, ആന്തൂർ നഗരസഭ കൗൺസിലർ ടി. നാരായണൻ, പൊതുവാളിൻ്റെ മകൾ എം. രാജലക്ഷ്മി സംസാരിച്ചു. ആന്തൂർ ലോക്കൽ സിക്രട്ടറി വി.വി. രാജേഷ് സ്വാഗതം പറഞ്ഞു. നഗരസഭ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ടി. നാരായണനെ എ. പ്രദീപൻ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/340976/a-k-pothuval)