---
title: "സർ സയ്ദ് കോളേജ് ഭ്രാന്തൻകുന്ന് റോഡിന്റെ വർഷങ്ങളായി തുടരുന്ന ശോചനീയാവസ്ഥ പരിഹരിച്ച് വാർഡ് മെമ്പറും കൗൺസിലറും എൻഎസ്എസ് വിദ്യാർത്ഥികളും"
english_title: "sir syed college bhranthan kunnu road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/340972/sir-syed-college-bhranthan-kunnu-road"
published_at: "2026-02-09T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6989696384fc2_news-card.jpg"
keywords: []
---

# സർ സയ്ദ് കോളേജ് ഭ്രാന്തൻകുന്ന് റോഡിന്റെ വർഷങ്ങളായി തുടരുന്ന ശോചനീയാവസ്ഥ പരിഹരിച്ച് വാർഡ് മെമ്പറും കൗൺസിലറും എൻഎസ്എസ് വിദ്യാർത്ഥികളും

> **Lead Summary:** **തളിപ്പറമ്പ്: **സർ സയ്യദ് കോളേജിന്റെ പിൻ വശത്ത് നിന്ന് ഭ്രാന്തൻ കുന്നിലേക്ക് പോകുന്ന തളിപ്പറമ്പ ഗര സഭയുടേയും കുറുമാത്തൂർ പഞ്ചായത്തിന്റേയും അതിർത്തി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് കൗൺസിലറുടേയും മെമ്പറുടേയും സഹകരണത്തോടെ സിറാജ് മാഷിന്റെ നേത്രത്ത്വത്തിൽ സർ സയ്യിദ് കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികൾ. ബദരിയ നഗർ മുനിസിപ്പൽ വാർഡ് കൗൺസിലർ റഫീഖ് പി, വരടൂൽ വാർഡ് മെമ്പർ നജ്മ മുസ്തഫ എന്നിവരുടെ സഹകരണത്തോടെയാണ് വർഷങ്ങളായുള്ള ഈ ഗതാഗതപ്രശ്നത്തിന് താൽക്കാലികമായി പരിഹാരം കണ്ടെത്തിയത്.

## Article Content

**തളിപ്പറമ്പ്: **സർ സയ്യദ് കോളേജിന്റെ പിൻ വശത്ത് നിന്ന് ഭ്രാന്തൻ കുന്നിലേക്ക് പോകുന്ന തളിപ്പറമ്പ ഗര സഭയുടേയും കുറുമാത്തൂർ പഞ്ചായത്തിന്റേയും അതിർത്തി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് കൗൺസിലറുടേയും മെമ്പറുടേയും സഹകരണത്തോടെ സിറാജ് മാഷിന്റെ നേത്രത്ത്വത്തിൽ സർ സയ്യിദ് കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികൾ. ബദരിയ നഗർ മുനിസിപ്പൽ വാർഡ് കൗൺസിലർ റഫീഖ് പി, വരടൂൽ വാർഡ് മെമ്പർ നജ്മ മുസ്തഫ എന്നിവരുടെ സഹകരണത്തോടെയാണ് വർഷങ്ങളായുള്ള ഈ ഗതാഗതപ്രശ്നത്തിന് താൽക്കാലികമായി പരിഹാരം കണ്ടെത്തിയത്.

ഏകദേശം 300 മീറ്ററോളം നീളമുള്ള റോഡ് നിലവിലുള്ള ഓച്ചാലിൽ വാഹനങ്ങൾ തെന്നി വീണ് ദിവസേന അപകടങ്ങൾ പതിവായിരുന്നു. ഓവുചാൽ ഉള്ളതിനാൽ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനും ബുദ്ധിമുട്ടാണ്. തളിപ്പറമ്പ് താലൂക്ക് വികസന സമിതിയുടെ മുമ്പാകെ വന്ന പരാതികളിൽ അധികൃതർ നടപടികൾ ഒന്നും സ്വീകരിച്ചിരുന്നില്ല. കുറുമാത്തൂർ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ഈ റോഡിന്റെ അവസ്ഥ കുറുമാത്തൂർ ഗ്രാമപഞ്ചായത്തിന്റെ മുന്നിൽ അവതരിപ്പിക്കുകയും ഗതാഗതം സുഗമമാക്കുന്നതിന് വേണ്ട താൽക്കാലിക അനുമതിക്കായി അപേക്ഷ സമർപ്പിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് വാർഡ് മെമ്പറുടെയും കൗൺസിലറുടെയും എൻഎസ്എസ് വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ഓവുചാല്‍ നികത്തി താൽക്കാലിക പരിഹാരം കാണുകയായിരുന്നു.മാതൃകപരമായ ഈ പ്രവർത്തനത്തെ പ്രദേശവാസികളും വാഹന യാത്രകരും അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/340972/sir-syed-college-bhranthan-kunnu-road)