---
title: " പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു "
english_title: "pickup autorickshaw "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/340732/pickup-autorickshaw"
published_at: "2026-02-07T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698701038d0a2_Untitled-2-web.jpg"
keywords: []
---

#  പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു 

> **Lead Summary:** **ചെറുപുഴ: **നൈറ്റ് പെട്രോളിങ്ങിനിടെ പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു. ചെറുപുഴ പാലത്തിനടുത്ത് വെച്ചാണ് സംഭവം നടന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വാഹനം പരിശോധിക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് വാഹനത്തിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടത്.

## Article Content

**ചെറുപുഴ: **നൈറ്റ് പെട്രോളിങ്ങിനിടെ പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു. ചെറുപുഴ പാലത്തിനടുത്ത് വെച്ചാണ് സംഭവം നടന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വാഹനം പരിശോധിക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് വാഹനത്തിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടത്.

പിടിക്കപ്പെടാതിരിക്കാൻ വാഹനത്തിന്റെ മുൻവശത്തെ നമ്പർ പ്ലേറ്റ് മറച്ച നിലയിലായിരുന്നു. വാഹനത്തിനുള്ളിൽ ഇലക്ട്രിക് കേബിളുകളും മറ്റ് സാധനങ്ങളും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ഇവ മോഷ്ടിച്ചതാണോ എന്ന കാര്യത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/340732/pickup-autorickshaw)