---
title: "പയ്യന്നൂർ പോലീസും സ്റ്റുഡൻറ് പോലീസ് കേഡറ്റും സംയുക്തമായി പയ്യന്നൂരിൽ ശുഭയാത്ര സംഘടിപ്പിച്ചു"
english_title: "Shobhayathra at payyannur "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/34067/shobhayathra-at-payyannur"
published_at: "2022-03-26T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623eeca43ead4_IMG-20220326-WA0030.jpg"
keywords: []
---

# പയ്യന്നൂർ പോലീസും സ്റ്റുഡൻറ് പോലീസ് കേഡറ്റും സംയുക്തമായി പയ്യന്നൂരിൽ ശുഭയാത്ര സംഘടിപ്പിച്ചു

> **Lead Summary:**  **പയ്യന്നൂർ : **പയ്യന്നൂർ പോലീസും സ്റ്റുഡൻറ് പോലീസ് കേഡറ്റും സംയുക്തമായി പയ്യന്നൂരിൽ ശുഭയാത്ര സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ക്യാമ്പയ്നിൻ്റെയും ട്രാഫിക് ബോധവൽക്കരണത്തിൻ്റെയും ഭാഗമായാണ് സന്ദേശ റാലിയും സെമിനാറും നടന്നത്.

## Article Content

 **പയ്യന്നൂർ : **പയ്യന്നൂർ പോലീസും സ്റ്റുഡൻറ് പോലീസ് കേഡറ്റും സംയുക്തമായി പയ്യന്നൂരിൽ ശുഭയാത്ര സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ക്യാമ്പയ്നിൻ്റെയും ട്രാഫിക് ബോധവൽക്കരണത്തിൻ്റെയും ഭാഗമായാണ് സന്ദേശ റാലിയും സെമിനാറും നടന്നത്.

വിദ്യാർഥികളിലും പൊതുജനങ്ങളിലും ലഹരി, മയക്കുമരുന്ന് ഉപയോഗങ്ങളുടെ ദോഷവശങ്ങളെക്കുറിച്ചും ട്രാഫിക് നിയമങ്ങൾ അനുസരിക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ബോധവൽക്കരണം നടത്തുന്നതിന് പരിപാടിയിലൂടെ സാധിച്ചു.

പയ്യന്നൂർ ഷേണായി സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെയും എ കെ എ എസ് ജിവിഎച്ച്എസ്എസിലെയും 88 എസ് പി സി കേഡറ്റുകൾ ആണ് റാലിയിലും സെമിനാറിലും പങ്കെടുത്തത്. പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച ലഹരിവിരുദ്ധ ട്രാഫിക് ബോധവൽക്കരണ റാലി പയ്യന്നൂർ സിഐ മഹേഷ് കെ നായർ ഫ്ലാഗ് ഓഫ് ചെയ്തു.

തുടർന്ന് നടന്ന സെമിനാർ പയ്യന്നൂർ എസ് ഐ വിജേഷ് പി ഉദ്ഘാടനം ചെയ്തു. രമേശൻ കെ പി അധ്യക്ഷത വഹിച്ച ചടങ്ങിൽ എ ജി അബ്ദുൾ റൗഫ് ക്ലാസ് എടുത്തു. വിജിത്ത് പി കെ, ഗിരിജാ കെ വി, ദിലീപ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. സി വി രാജു സ്വാഗതവും വർഷ ഇ പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/34067/shobhayathra-at-payyannur)