---
title: "സർ സയ്യ്ദ് കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ  ആഭിമുഖ്യത്തിൽ ഡോ സി പി ഹഫ്സത്ത് അനുസ്മരണം സംഘടിപ്പിച്ചു"
english_title: "sir syed college alumni"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/340660/sir-syed-college-alumni"
published_at: "2026-02-07T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986cb0a1ffc4_news-card.jpg"
keywords: []
---

# സർ സയ്യ്ദ് കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ  ആഭിമുഖ്യത്തിൽ ഡോ സി പി ഹഫ്സത്ത് അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** > **തളിപ്പറമ്പ്: **സർ സയ്യദ് കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ “ഡോ സി പി ഹഫ്സത്ത് അനുസ്മരണം” 05/02/2026 വ്യാഴാഴ്ച്ച 4 മണിയ്ക്ക് തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ് ഹാളിൽ വെച്ച് നടത്തി.

## Article Content

> **തളിപ്പറമ്പ്: **സർ സയ്യദ് കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ “ഡോ സി പി ഹഫ്സത്ത് അനുസ്മരണം” 05/02/2026 വ്യാഴാഴ്ച്ച 4 മണിയ്ക്ക് തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ് ഹാളിൽ വെച്ച് നടത്തി.

സർ സയ്യദ് കോളേജ് അലുംനി അസോസിയേഷൻ മുൻ സെക്രട്ടറ് കെ.വി. അബ്ദുൾ റസാഖ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡോ നബീസ ബേബി ടി പി അനുസ്മരണ സന്ദേശം വായിച്ചു. മുൻ കോളേജ് പ്രിൻസിപ്പൽമാരായ വാണിദേവി, ഖലീൽ ചൊവ്വ, പ്രൊഫ. എ വി വിജയൻ, പി സി വിജയരാജ്, മഹേശ്വരൻ മാഷ്, ടീച്ചറുടെ സഹപാഠികളായ അബു മാസ്റ്റർ, അമൃതകുമാരി, ഡോ. വി കുമാരൻ, അലുംനി അസോസിയേഷൻ മുൻ പ്രസിഡന്റ് സി വി ജയചന്ദ്രൻ, നൗഷാദ് പൂതപ്പാറ, നസീർ പി, നൗഷാദ് ബ്ലാത്തൂർ, മൂസാൻ കുട്ടി വി കെ, ഡോ മുംതാസ് ടി വി എം, സുബൈർ സൂപ്പർ വിഷൻ തുടങ്ങിയവർ അനുസ്മരണ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.

കണ്ണുർ ജില്ലയിലേയും സർ സയ്യ്ദ് കോളേജിലേയും വിദ്യാഭ്യാസ സാമൂഹിക സാഹിത്യമേഖലയിൽ നിരവധി സംഭാവനകള്‍ നല്കിയ മഹത്ത് വ്യക്തിത്വമായിരുന്നു ഹഫ്സത്ത് ടീച്ചർ. വിദ്യാഭ്യാസ-സാമൂഹിക - സാഹിത്യ -സാംസ്‌കാരിക രംഗത്ത് നിറ സാന്നിധ്യമായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ വേട്ടയാടുമ്പോഴും കോളേജുമായി ബന്ധപ്പെട്ട വേദികളില്‍ സജീവ സാന്നിധ്യമായി ടീച്ചർ ഉണ്ടായിരുന്നു. കനിവ് ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സർ സയ്യിദ് കോളേജ് അലുംനി അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പിന്തുണയും ടീച്ചർ നൽകിയിരുന്നു.

സ്വന്തം ജീവിതം സദ്‌ പ്രവർത്തങ്ങൾ കൊണ്ട്‌ ധന്യമാക്കിയ ഹഫ്സത്ത് ടീച്ചറെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു കൊണ്ടും സ്മരണാഞ്ചലികൾ അർപ്പിച്ചു കൊണ്ടും അനുസ്മരണ സദസ് പിരിഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/340660/sir-syed-college-alumni)