---
title: "അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ  വിവിധ സ്ഥാപനങ്ങൾക്ക് 14000 രൂപ പിഴ ചുമത്തി"
english_title: "unscientific waste management."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/340576/unscientific-waste-management"
published_at: "2026-02-06T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985f2142d9af_news-card.jpg"
keywords: []
---

# അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ  വിവിധ സ്ഥാപനങ്ങൾക്ക് 14000 രൂപ പിഴ ചുമത്തി

> **Lead Summary:** ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ചന്തപ്പുര ടൗണിൽ പ്രവർത്തിച്ചു വരുന്ന വിവിധ സ്ഥാപനങ്ങൾക്ക് 14000 രൂപ പിഴ ചുമത്തി. ജൈവ - അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ ചാക്കുകളിൽ ഒന്നിച്ചു കൂട്ടിയിട്ടത്തിന് കമല കോംപ്ലക്സിന് 5000 രൂപയും മാലിന്യങ്ങൾ പൊതു റോഡിനു സമീപം കൂട്ടിയിട്ടതിന് തിരുവാതിര സ്റ്റോറിന് 2000 രൂപയും പിഴയിട്ടു.

## Article Content

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ചന്തപ്പുര ടൗണിൽ പ്രവർത്തിച്ചു വരുന്ന വിവിധ സ്ഥാപനങ്ങൾക്ക് 14000 രൂപ പിഴ ചുമത്തി. ജൈവ - അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ ചാക്കുകളിൽ ഒന്നിച്ചു കൂട്ടിയിട്ടത്തിന് കമല കോംപ്ലക്സിന് 5000 രൂപയും മാലിന്യങ്ങൾ പൊതു റോഡിനു സമീപം കൂട്ടിയിട്ടതിന് തിരുവാതിര സ്റ്റോറിന് 2000 രൂപയും പിഴയിട്ടു.

സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറാത്തത്തിന് ചന്തപ്പുര ഫാർമസി, ബുൾ ബുൾ ബ്യൂട്ടി പാർലർ & ടൈലറിങ് ഷോപ്പ് എന്നീ സ്ഥാപനങ്ങൾക്ക് 1000 രൂപ വീതവും പിഴയിട്ടു. ചന്തപുരയിൽ പ്രവർത്തിച്ചു വരുന്ന സി. പി സ്റ്റോർ ഉൾപ്പെടെയുള്ള സ്ഥാപനം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ പുറക് വശത്ത് വലിയ തോതിൽ മാലിന്യ കൂമ്പാരം കണ്ടെത്തിയതിനെ തുടർന്നു സ്ഥലമുടയ്ക്ക് സ്‌ക്വാഡ് 5000 രൂപയും പിഴയിട്ടു.

പ്ലാസ്റ്റിക് മാലിന്യങ്ങളാൽ ആവരണം ചെയ്യപ്പെട്ട നിലയിലാണ് പ്രദേശം പരിശോധനയിൽ കാണപ്പെട്ടത്. പ്രദേശത്ത് നിന്ന് മാലിന്യങ്ങൾ എടുത്തുമാറ്റി സ്ഥലം വൃത്തിയാക്കുന്നതിനുള്ള നടപടികൾ കൈകൊള്ളൂന്നതിനു സ്ഥലമുടമയെ അറിയിക്കാൻ സ്‌ക്വാഡ് പഞ്ചായത്തിനു നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ,കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജ്യോതി വി വി തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/340576/unscientific-waste-management)