---
title: "തപാൽ ജീവനക്കാർ കണ്ണൂരിൽ രാപ്പകൽ നിരാഹാര സത്യഗ്രഹം തുടങ്ങി"
english_title: "postal workers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/340496/postal-workers"
published_at: "2026-02-06T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985a1c32b534_news-card.jpg"
keywords: []
---

# തപാൽ ജീവനക്കാർ കണ്ണൂരിൽ രാപ്പകൽ നിരാഹാര സത്യഗ്രഹം തുടങ്ങി

> **Lead Summary:** **കണ്ണൂർ: **പോസ്റ്റോഫീസുകൾ വ്യാപകമായി അടച്ചുപൂട്ടുന്ന നടപടി റദ്ദാക്കുക, അശാസ്ത്രീയമായ ബിസിനസ്സ് ടാർഗറ്റുകൾ അടിച്ചേൽപ്പിച്ച് ജീവനക്കാരെ പീഡിപ്പിക്കുന്ന അധികാരികളുടെ നിലപാട് തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.എഫ്.പി.ഇ.--എഫ്.എൻ.പി.ഒ. തപാൽ സംയുക്ത സമരസമിതി കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് മുമ്പിൽ നടത്തിയ രാപ്പകൽ നിരാഹാര സത്യഗ്രഹ ധർണ്ണ സമരസമിതി സംസ്ഥാന ചെയർമാൻ കെ.വി.സുധീർ കുമാർ ഉദ്ഘാടനം ചെയ്തു. എൻ.എഫ്.പി.ഇ. സർക്കിൾ അസി.സെക്രട്ടറി എ.പി. സുജികുമാർ അദ്ധ്യക്ഷത വഹിച്ചു. സമരസമിതി കൺ വീനർ ഉണ്ണി കോറോം,ചെയർമാൻ വി.പി.ചന്ദ്രപ്രകാശ് ,എ.ഐ.ജി.ഡി.എസ്.യു. സർക്കിൾ അസി.സെക്രട്ടറി പി.മോഹനൻ എഫ്.എൻ.പി.ഒ.

## Article Content

**കണ്ണൂർ: **പോസ്റ്റോഫീസുകൾ വ്യാപകമായി അടച്ചുപൂട്ടുന്ന നടപടി റദ്ദാക്കുക, അശാസ്ത്രീയമായ ബിസിനസ്സ് ടാർഗറ്റുകൾ അടിച്ചേൽപ്പിച്ച് ജീവനക്കാരെ പീഡിപ്പിക്കുന്ന അധികാരികളുടെ നിലപാട് തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.എഫ്.പി.ഇ.--എഫ്.എൻ.പി.ഒ. തപാൽ സംയുക്ത സമരസമിതി കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് മുമ്പിൽ നടത്തിയ രാപ്പകൽ നിരാഹാര സത്യഗ്രഹ ധർണ്ണ സമരസമിതി സംസ്ഥാന ചെയർമാൻ കെ.വി.സുധീർ കുമാർ ഉദ്ഘാടനം ചെയ്തു. എൻ.എഫ്.പി.ഇ. സർക്കിൾ അസി.സെക്രട്ടറി എ.പി. സുജികുമാർ അദ്ധ്യക്ഷത വഹിച്ചു. സമരസമിതി കൺ വീനർ ഉണ്ണി കോറോം,ചെയർമാൻ വി.പി.ചന്ദ്രപ്രകാശ് ,എ.ഐ.ജി.ഡി.എസ്.യു. സർക്കിൾ അസി.സെക്രട്ടറി പി.മോഹനൻ എഫ്.എൻ.പി.ഒ.

ഡിവിഷണൽ സെക്രട്ടറി ഇ.മനോജ് കുമാർ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ.എംപ്ലോയിസ് ജില്ലാ സെക്രട്ടറി അനു കവിണിശ്ശേരി, എഫ്.എൻ.പി.ഒ. സർക്കിൾ അസി.സെക്രട്ടറി പി.വി.രാമകൃഷ്ണൻ, പി.പി. സഫീറ, പി.ടി.രന്ദീപ്,കെ.വി.വേണുഗോപാലൻ എന്നിവർ പ്രസംഗിച്ചു.

നേതാക്കളായ ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്, ബി.കെ. അനഘ്, ദിനു മൊട്ടമ്മൽ ,സി. സുകിൽ കുമാർ എന്നിവർ നിരാഹാരമിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ന് സമാപനം സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി എം. മനോഹരൻ ഉദ്ഘാടനം ചെയ്യും. ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് ഡോ: ജോസ് ജോർജ് പ്ലാത്തോട്ടം അധ്യക്ഷത വഹിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/340496/postal-workers)