---
title: "മാനന്തവാടിയിൽ കാറിന് തീ പിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു; ഭാര്യയ്ക്ക് ഗുരുതര പരിക്ക്"
english_title: "Car accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/340460/car-accident"
published_at: "2026-02-06T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69858962362ee_1000311517.jpg"
keywords: []
---

# മാനന്തവാടിയിൽ കാറിന് തീ പിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു; ഭാര്യയ്ക്ക് ഗുരുതര പരിക്ക്

> **Lead Summary:**  വയനാട് മാനന്തവാടി എരുമതെരുവിൽ കാറിന് തീ പിടിച്ച് തലശ്ശേരി സ്വദേശി സജീർ മരിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. കുടുംബം വാഹനത്തിലിരിക്കെ സജീർ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

## Article Content

 വയനാട് മാനന്തവാടി എരുമതെരുവിൽ കാറിന് തീ പിടിച്ച് തലശ്ശേരി സ്വദേശി സജീർ മരിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. കുടുംബം വാഹനത്തിലിരിക്കെ സജീർ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം വാഹനത്തിലുണ്ടായിരുന്ന മൂന്ന് കുട്ടികളെയും പരിക്കേൽക്കാതെ രക്ഷിക്കാനായി. എന്നാൽ സജീറിന്റെ ഭാര്യ നജ്മുനിസയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഫയർഫോഴ്‌സ് എത്തി തീയണച്ച ശേഷമാണ് സജീറിന്റെ മൃതദേഹം പുറത്തെടുത്തത്. കുടുംബപ്രശ്നങ്ങളാണോ സംഭവത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. മാനന്തവാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

​

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/340460/car-accident)