---
title: "തളിപ്പറമ്പ് നഗരസഭ ബഡ്ജറ്റിൽ കാക്കാത്തോട് ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സിന് 3 കോടി"
english_title: "Kakkathod bus stand"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/34041/kakkathod-bus-stand"
published_at: "2022-03-26T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623ecf83d405a_IMG-20220326-WA0022.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ ബഡ്ജറ്റിൽ കാക്കാത്തോട് ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സിന് 3 കോടി

> **Lead Summary:** **തളിപ്പറമ്പ് : ** നഗരസഭാ കോമ്പൗണ്ടിൽ ടൗൺ ഹാളിന് മാറ്റി വെച്ച സ്ഥലത്ത് ഷോപ്പ് മുറികളും കോൺഫറൻസ് ഹാളും പണിയാൻ 5 കോടി രൂപ മാറ്റി വെച്ച് തളിപ്പറമ്പ് നഗരസഭാ ബജറ്റ്.

## Article Content

**തളിപ്പറമ്പ് : ** നഗരസഭാ കോമ്പൗണ്ടിൽ ടൗൺ ഹാളിന് മാറ്റി വെച്ച സ്ഥലത്ത് ഷോപ്പ് മുറികളും കോൺഫറൻസ് ഹാളും പണിയാൻ 5 കോടി രൂപ മാറ്റി വെച്ച് തളിപ്പറമ്പ് നഗരസഭാ ബജറ്റ്.

ഇന്ന് രാവിലെ വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ അവതരിപ്പിച്ച ബജറ്റിലാണ് പുതിയ നിർദ്ദേശം.നഗരസഭാ ഓഫീസിൻ്റെ രണ്ടാം ഘട്ട നവീകരണത്തിന് 60 ലക്ഷം രൂപ വകയിരുത്തി. ജീവനക്കാരുടെ പരിശീലനത്തിന് 2 ലക്ഷം രൂപ വകയിരുത്തി.

മെയിൻ റോഡിൽ പുതിയ ഷോപ്പിംഗ് കോംപ്ലക്സിന് 10 ലക്ഷം രൂപ മാറ്റി വെച്ചു. കാക്കാത്തോട് ബസ്റ്റാൻ്റിൽ പുതിയ ബസ്റ്റാൻ്റ് കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കാൻ 3 കോടി രൂപ വകയിരുത്തി.

മറ്റ് പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്. നഗരത്തിലെ പ്രധാന വീഥികൾ സൗന്ദര്യവൽക്കരിക്കാനും ഇൻ്റർലോക്ക് ചെയ്യാനും 25 ലക്ഷം, ചിറവക്കിൽ ട്രാഫിക് സിഗ്നൽ - 10 ലക്ഷം, കാക്കാത്തോട് - പ്ലാസ ജംഗ്ഷൻ റോഡിന് 20 ലക്ഷം, പുഷ്പഗിരിയിൽ സ്പോർട്സ് ഹബ്ബിന് - 25 ലക്ഷം, കാക്കാത്തോട് ഡ്രൈനേജ് -2 കോടി, സി.സി.ടി.വി.കാമറകൾ സ്ഥാപിക്കാൻ 10 ലക്ഷം, താലൂക്ക് ആശുപത്രിയുടെ പശ്ചാത്തല വികസനത്തിന് 70 ലക്ഷം, ഡയാലിസിസ് സെൻ്ററിൻ്റെ ശേഷി 36 ൽ നിന്ന് 72 ആയി ഉയർത്താൻ 80 ലക്ഷം, മുഴുവൻ നികുതി ദായകർക്കും തുണി സഞ്ചി - 10 ലക്ഷം, ബഡ്സ് സ്കൂൾ നിർമ്മാണത്തിന് 35 ലക്ഷം. വരുമാനം വർദ്ധിപ്പിക്കുന്നതിന് നിലവിൽ ഫീസ് ഈടാക്കാത്ത സാക്ഷ്യപത്രങ്ങൾക്ക് 10 രൂപ നിരക്കിൽ ഫീസ് ഈടാക്കാനും പരസ്യബോർഡുകൾ സ്ഥാപിക്കാൻ പെർമിറ്റ് ഫീസ് ഈടാക്കാനും തീരുമാനിച്ചു. നഗരസഭാ ചെയർപേഴ്സൻ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/34041/kakkathod-bus-stand)