---
title: "മോറാഴയിൽ കുരങ്ങ് ശല്യം കൊണ്ട് പൊറുതിമുട്ടി പ്രദേശവാസികൾ: കാനൂൽ ഉടുപ്പയിൽ വീട്ടിനകത്ത് കൂട്ടമായി കയറി ആക്രമണം"
english_title: "Locals in Morazha struggle with monkey nuisance"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/340226/locals-in-morazha-struggle-with-monkey-nuisance"
published_at: "2026-02-05T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6984174898a99_news-card.jpg"
keywords: []
---

# മോറാഴയിൽ കുരങ്ങ് ശല്യം കൊണ്ട് പൊറുതിമുട്ടി പ്രദേശവാസികൾ: കാനൂൽ ഉടുപ്പയിൽ വീട്ടിനകത്ത് കൂട്ടമായി കയറി ആക്രമണം

> **Lead Summary:** **മോറാഴ :**മോറാഴയിൽ കുരങ്ങ് ശല്യം കാരണം പൊറുതിമുട്ടി പ്രദേശവാസികൾ. കാനൂൽ ഉടുപ്പ പ്രദേശത്താണ് കുരങ്ങുകൾ കൂട്ടമായി വീട്ടിനകത്ത് കയറി അക്രമം നടത്തുന്നത്.കഴിഞ്ഞ ദിവസം ഉടുപ്പ പ്രദേശത്തെ ഒരു പെയിന്റിംഗ് തൊഴിലാളിയുടെ വീട്ടിനകത്ത് കയറിയ കുരങ്ങൻ വീട്ടിലെ ഉപകരണങ്ങളും ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും അടക്കം സർവ്വതും നശിപ്പിച്ചു.സമീപത്തെ മറ്റ് വീടുകളും സമാനമായ സംഭവം നടന്നു. പിഞ്ചു കുട്ടികൾ ഉൾപ്പെടെ വീട്ടിനകത്ത് ഉള്ളപ്പോഴായിരിന്നു കുരങ്ങൻമാരുടെ പരാക്രമം.

## Article Content

**മോറാഴ :**മോറാഴയിൽ കുരങ്ങ് ശല്യം കാരണം പൊറുതിമുട്ടി പ്രദേശവാസികൾ. കാനൂൽ ഉടുപ്പ പ്രദേശത്താണ് കുരങ്ങുകൾ കൂട്ടമായി വീട്ടിനകത്ത് കയറി അക്രമം നടത്തുന്നത്.കഴിഞ്ഞ ദിവസം ഉടുപ്പ പ്രദേശത്തെ ഒരു പെയിന്റിംഗ് തൊഴിലാളിയുടെ വീട്ടിനകത്ത് കയറിയ കുരങ്ങൻ വീട്ടിലെ ഉപകരണങ്ങളും ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും അടക്കം സർവ്വതും നശിപ്പിച്ചു.സമീപത്തെ മറ്റ് വീടുകളും സമാനമായ സംഭവം നടന്നു. പിഞ്ചു കുട്ടികൾ ഉൾപ്പെടെ വീട്ടിനകത്ത് ഉള്ളപ്പോഴായിരിന്നു കുരങ്ങൻമാരുടെ പരാക്രമം.

അക്രമം നിത്യ സംഭവമാകുന്നതോടെ വീട്ടിനകത്തും പുറത്തും ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇതുകൂടാതെ കൃഷി ഉൾപ്പടെ നശിപ്പിക്കുന്നതും ഇപ്പോൾ പതിവായിരിക്കുകയാണ്..രൂക്ഷമായ കുരങ്ങ് ശല്യത്തിൽ നിന്ന് ശാശ്വത പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/340226/locals-in-morazha-struggle-with-monkey-nuisance)