---
title: "ചെറുകുന്ന് സ്വദേശിനിയെ പറശ്ശിനിക്കടവിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി: കൊലപാതകമെന്ന് സംശയം "
english_title: "Parassinikkadavu lodge "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/340210/parassinikkadavu-lodge"
published_at: "2026-02-05T08:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698404c675d4e_1000308308.jpg"
keywords: []
---

# ചെറുകുന്ന് സ്വദേശിനിയെ പറശ്ശിനിക്കടവിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി: കൊലപാതകമെന്ന് സംശയം 

> **Lead Summary:** **തളിപ്പറമ്പ്: **പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീ മരിച്ചനിലയില്‍, കൊലപാതകമെന്ന് സംശയം.ചെറുകുന്ന് മുട്ടിൽ സ്വദേശിനിയും അയ്യോത്ത് താമസക്കാരിയുമായ സീമയാണ് മരണപ്പെട്ടത്.സ്ത്രീയുടെ കൂടെയുണ്ടായിരുന്ന അയ്യോത്തെ കടേല്‍പറമ്പില്‍ വീട്ടില്‍ കെ.പി.വിജയന്‍ എന്നയാളോടൊപ്പമാണ് അയല്‍വാസിയായ സ്ത്രീ ലോഡ്ജില്‍ എത്തിയത്.

## Article Content

**തളിപ്പറമ്പ്: **പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീ മരിച്ചനിലയില്‍, കൊലപാതകമെന്ന് സംശയം.ചെറുകുന്ന് മുട്ടിൽ സ്വദേശിനിയും അയ്യോത്ത് താമസക്കാരിയുമായ സീമയാണ് മരണപ്പെട്ടത്.സ്ത്രീയുടെ കൂടെയുണ്ടായിരുന്ന അയ്യോത്തെ കടേല്‍പറമ്പില്‍ വീട്ടില്‍ കെ.പി.വിജയന്‍ എന്നയാളോടൊപ്പമാണ് അയല്‍വാസിയായ സ്ത്രീ ലോഡ്ജില്‍ എത്തിയത്.

ഇന്നലെ ഫിബ്രവരി 4 ന് രാത്രി 9 മണിയോടെയാണ് സ്ത്രീയെ മരിച്ചനിലയില്‍ കണ്ടത്.കൂടെയുണ്ടായിരുന്ന വിജയനെ കാണാതായി.

പറശിനിക്കടവിലെ സമ്മര്‍ലാന്റ് ഇന്‍ ലോഡ്ജിലെ 602-ാം നമ്പര്‍ മുറിയിലാണ് സ്ത്രീയെ മരിച്ചനിലയില്‍ കാണപ്പെട്ടത്. ഭർത്താവ് മരണപ്പെട്ട സീമക്ക് രണ്ട് മക്കൾ ഉണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/340210/parassinikkadavu-lodge)