---
title: "തളിപ്പറമ്പ നഗരസഭ "വാഴ ഗ്രാമം പദ്ധതി" - വാഴത്തൈ വിതരണം തുടങ്ങി"
english_title: "Thaliparumb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/340176/thaliparumb"
published_at: "2026-02-04T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69836b48733d1_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ നഗരസഭ "വാഴ ഗ്രാമം പദ്ധതി" - വാഴത്തൈ വിതരണം തുടങ്ങി

> **Lead Summary:** > തളിപ്പറമ്പ നഗരസഭാ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ "വാഴ ഗ്രാമം പദ്ധതി" യുടെ ഭാഗമായി 10000 വാഴത്തൈകളുടെ വിതരണോത്ഘാടനം ചാലത്തൂരിൽ വെച്ച്‌ വികസനകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ കെ. മുഹമ്മദ്‌ ബഷീറിന്റെ അധ്യക്ഷതയിൽ നഗരസഭാ വൈസ്‌ ചെയർപേഴ്‌സൺ ദീപ രഞ്ജിത്ത്‌ നിർവ്വഹിച്ചു.

## Article Content

> തളിപ്പറമ്പ നഗരസഭാ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ "വാഴ ഗ്രാമം പദ്ധതി" യുടെ ഭാഗമായി 10000 വാഴത്തൈകളുടെ വിതരണോത്ഘാടനം ചാലത്തൂരിൽ വെച്ച്‌ വികസനകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ കെ. മുഹമ്മദ്‌ ബഷീറിന്റെ അധ്യക്ഷതയിൽ നഗരസഭാ വൈസ്‌ ചെയർപേഴ്‌സൺ ദീപ രഞ്ജിത്ത്‌ നിർവ്വഹിച്ചു.

നേരത്തെ അപേക്ഷ നൽകിയ തളിപ്പറമ്പ നഗരസഭയിലെ 723 ഗുണഭോക്താക്കൾക്കാണ് വാഴത്തൈ വിതരണം ചെയ്യുന്നത്‌.പൊതുമരാമത്ത്‌ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്‌സൺ പി. റജില, കൗൺസിലർമാരായ കെ.എം. ലത്തീഫ്‌, കെ അനീഷ്‌ കുമാർ, നഗരസഭാ സെക്രട്ടറി കെ.പി. സുബൈർ എന്നിവർ സംസാരിച്ചു.

അസിസ്റ്റന്റ്‌ കൃഷി ഓഫീസർ കെ.ടി. രാമകൃഷ്ണൻ വാഴ തൈ പരിചരണവുമായി ബന്ധപെട്ട കാര്യങ്ങൾ വിശദീകരിച്ചു. കൃഷി ഓഫിസർ കെ. ഗ്രീഷ്മ സ്വാഗതവും അസിസ്റ്റന്റ്‌ കൃഷി ഓഫീസർ എം.പി. പത്മനാഭൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/340176/thaliparumb)