---
title: "പ്രൊഫസർ സിപി ഹഫ്സത്ത് അനുസ്മരണം നാളെ തളിപ്പറമ്പിൽ "
english_title: "Professor CP Hafsath"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/340017/professor-cp-hafsath"
published_at: "2026-02-04T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982d32dad36b_Untitled-2-web.jpg"
keywords: []
---

# പ്രൊഫസർ സിപി ഹഫ്സത്ത് അനുസ്മരണം നാളെ തളിപ്പറമ്പിൽ 

> **Lead Summary:** **തളിപ്പറമ്പ്: **സർ സയ്യിദ് കോളേജ് ഹിന്ദി വിഭാഗം മേധാവിയായി വിരമിച്ച കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും സാമൂഹിക പ്രവർത്തകയും ആയ പ്രൊഫ. സി പി ഹഫ്സത്ത് ടീച്ചറുടെ അനുസ്മരണം 05/02/2026, വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ്ബ് ഹാളിൽ വച്ച് നടത്തും.

## Article Content

**തളിപ്പറമ്പ്: **സർ സയ്യിദ് കോളേജ് ഹിന്ദി വിഭാഗം മേധാവിയായി വിരമിച്ച കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും സാമൂഹിക പ്രവർത്തകയും ആയ പ്രൊഫ. സി പി ഹഫ്സത്ത് ടീച്ചറുടെ അനുസ്മരണം 05/02/2026, വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ്ബ് ഹാളിൽ വച്ച് നടത്തും.

കോളേജിലെ അധ്യാപകരും പൂർവ്വ അധ്യാപക-വിദ്യാർത്ഥികളും ചേർന്ന് നടത്തുന്ന അനുസ്മരണ പരിപാടിയിൽ കോളേജിലെ അധ്യാപകർ, വിദ്യാർത്ഥികൾ, മാനേജ്മെന്റ് പ്രതിനിധികൾ, മുൻ പ്രിൻസിപ്പൽമാർ, പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി വ്യക്തികൾ പങ്കെടുക്കുമെന്ന് സംഘാടകസമിതിക്ക് വേണ്ടി അഡ്വ. കെ വി അബ്ദുൽ റസാഖ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/340017/professor-cp-hafsath)