---
title: "പാചകവാതക സിലിണ്ടറില്‍ നിന്ന് തീപടര്‍ന്ന് വീടിന്റെ അടുക്കള ഭാഗികമായി കത്തിനശിച്ചു"
english_title: "A fire broke out from a cooking gas cylinder"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/340002/a-fire-broke-out-from-a-cooking-gas-cylinder"
published_at: "2026-02-04T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982c3cdb3b8f_fire.jfif"
keywords: []
---

# പാചകവാതക സിലിണ്ടറില്‍ നിന്ന് തീപടര്‍ന്ന് വീടിന്റെ അടുക്കള ഭാഗികമായി കത്തിനശിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **പാചകവാതക സിലിണ്ടറില്‍ നിന്ന് തീപടര്‍ന്ന് വീടിന്റെ അടുക്കള ഭാഗികമായി കത്തിനശിച്ചു.വളക്കൈ പെരുമ്പാറക്കടവിലെ കായക്കീല്‍ പവിത്രന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് വീടിന്റെ അടുക്കള ഭാഗികമായി കത്തി നശിച്ചത്.

## Article Content

**തളിപ്പറമ്പ്: **പാചകവാതക സിലിണ്ടറില്‍ നിന്ന് തീപടര്‍ന്ന് വീടിന്റെ അടുക്കള ഭാഗികമായി കത്തിനശിച്ചു.വളക്കൈ പെരുമ്പാറക്കടവിലെ കായക്കീല്‍ പവിത്രന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് വീടിന്റെ അടുക്കള ഭാഗികമായി കത്തി നശിച്ചത്.

ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടര മണിയോടെയാണ് സംഭവം.തളിപ്പറമ്പില്‍ നിന്നും എത്തിയ അഗ്‌നിരക്ഷാസേന തീപിടിച്ച ഗ്യാസ് സിലിണ്ടര്‍ വെള്ളം പമ്പ് ചെയ്ത് തണുപ്പിച്ച ശേഷം എക്സ്റ്റിംഗ്ഗ്യൂഷര്‍ പ്രവര്‍ത്തിപ്പിച്ച് തീയണച്ച് ഗ്യാസ് ലീക്ക് തടഞ്ഞു.ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ ടി.വി.രജീഷ്‌കുമാര്‍, പി.വി.ഗിരീഷ്, കെ.വി. അനൂപ്, പി.വിപിന്‍, എ.അനൂപ് എന്നിവരുാണ് രക്ഷാപ്രവര്‍ത്തില്‍ പങ്കെടുത്തത്. ഏകദേശം അരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/340002/a-fire-broke-out-from-a-cooking-gas-cylinder)