---
title: "തളിപ്പറമ്പ് താലൂക്ക് ആശുപത്രി ഹോസ്പിറ്റൽ മാനേജിങ് കമ്മിറ്റി യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ"
english_title: "Taliparamba Taluk Hospital Managing Committee meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/339869/taliparamba-taluk-hospital-managing-committee-meeting"
published_at: "2026-02-03T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981b5f60591a_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ് താലൂക്ക് ആശുപത്രി ഹോസ്പിറ്റൽ മാനേജിങ് കമ്മിറ്റി യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ

> **Lead Summary:** തളിപ്പറമ്പ് നഗരസഭ പുതിയ ഭരണസമിതി വന്നതിനു ശേഷം താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട വിവിധങ്ങളായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടത്തിക്കൊണ്ടിരിക്കുന്ന അടിയന്തര ഇടപെടലുകളുടെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ പുരോഗതി താലൂക്ക് ആശുപത്രി മാനേജിംഗ് കമ്മിറ്റി യോഗം വിലയിരുത്തി.

## Article Content

തളിപ്പറമ്പ് നഗരസഭ പുതിയ ഭരണസമിതി വന്നതിനു ശേഷം താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട വിവിധങ്ങളായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടത്തിക്കൊണ്ടിരിക്കുന്ന അടിയന്തര ഇടപെടലുകളുടെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ പുരോഗതി താലൂക്ക് ആശുപത്രി മാനേജിംഗ് കമ്മിറ്റി യോഗം വിലയിരുത്തി.

തീരുമാനങ്ങൾ

1. ഒന്നേമുക്കാൽ കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച ഓക്സിജൻ പ്പാന്റ് ഈ മാസം റിപ്പയർ പണി പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിക്കും. പ്ലാന്റ് നിർമിച്ച കരാറുകാനുമായി ഉണ്ടായിരുന്ന സാങ്കേതിക തടസ്സങ്ങളും തർക്കങ്ങളുമായിരുന്നു ഇത്രയും കാലം വൈകിയത്.

2. നേരത്തെ ഉണ്ടായിരുന്ന കാന്റീൻ നാളെ തൊട്ട് തുറന്നു പ്രവർത്തിക്കും. കാന്റീൻ നടത്തിപ്പുമായി ബന്ധപ്പെട്ട നേരത്തെ ഉണ്ടായിരുന്ന കരാർ കാലാവധി അവസാനിച്ചതിനുശേഷം ആശുപത്രി സൂപ്രണ്ട് പലതവണ പുതിയ ടെൻഡർ ക്ഷണിച്ചെങ്കിലും എടുക്കാൻ ആളില്ലാത്തതായിരുന്നു കുറച്ചു നാളുകളായി കാന്റീൻ പൂട്ടിക്കിടന്നത്.

കഴിഞ്ഞ ഭരണ സമിതി ലക്ഷങ്ങൾ ചിലവഴിച്ച് കാന്റീൻ കെട്ടിടം പുതുക്കിയപ്പോൾ വലിയ ദിവസ വാടകയ്ക്ക് ഏറ്റെടുത്തു നടത്താൻ ആളുകൾ തയ്യാറായിരുന്നു. എന്നാൽ പുതിയ ബഹുനില കെട്ടിടം പണിയാൻ പഴയ കെട്ടിടം പൊളിച്ചതോടെ പേ വാർഡ് ഇല്ലാതാകുകയും കച്ചവടം കുറയുകയും ചെയ്തതാണ് ടെണ്ടർ വിളിച്ചെടുക്കാൻ ആളില്ലാതായത്.

3. ആശുപത്രി കവാടത്തിലെ റോഡ് നിർമ്മാണ പണി വളരെ വേഗത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഈ മാസം തന്നെ അത് ജനങ്ങൾക്ക് തുറന്നു കൊടുക്കുന്നതായിരിക്കും

4. ഒഴിവുള്ള ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തി

5. തളിപ്പറമ്പ് നഗരസഭ നേരിട്ട് കൈകാര്യം ചെയ്യുന്ന സായാഹ്ന ഓ പി ഒരു ഡോക്ടറെ കൂടി തീരുമാനിച്ചു നിലവിലുള്ള ഡോക്ടറുടെ ജോലിഭാരവും ക്യാഷ്വാലിറ്റി പ്രത്യേകിച്ച് ശ്രദ്ധിക്കുന്നതിനു വേണ്ടിയാണ് ഈ നിയമനം.

നഗരസഭ ചെയർപേഴ്സൻ പി.കെ സുബൈർ, വൈസ് ചെയർപേഴ്സൻ ദീപ രഞ്ജിത്ത്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പുല്ലയിക്കൊടി ചന്ദ്രൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ റജില പി, ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ആശ, വാർഡ് കൗൺസിലർ ഫൈസൽ ചെറുകുന്നോൻ, ഡോ. ജുനൈദ്, പ്രസീത 'എം.വി,എ. അബ്ദുള്ള ഹാജി, പി.എൻ. നാരായണൻ കുട്ടി, പി. കുഞ്ഞിക്കണ്ണൻ, സി. സിറാജ്, ഉണ്ണികൃഷ്ണൻ പണ്ടാരി, റിനാജ്, ഡോ. സൗദ എം. പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/339869/taliparamba-taluk-hospital-managing-committee-meeting)