---
title: "ശുചീകരണ പ്രവൃത്തി നടത്തി"
english_title: "Cleaning work carried out"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/339645/cleaning-work-carried-out"
published_at: "2026-02-02T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69805be4e9d26_Untitled-2-web.jpg"
keywords: []
---

# ശുചീകരണ പ്രവൃത്തി നടത്തി

> **Lead Summary:** **തളിപ്പറമ്പ:**പട്ടുവം ഗ്രാമ പഞ്ചായത്തിലെ മെഗാ ശുചീകരണ പ്രവൃത്തിയുടെ ഭാഗമായി പഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ് , എട്ട് വർഡുകളിൽശുചീകരണ പ്രവർത്തി നടത്തി .

## Article Content

**തളിപ്പറമ്പ:**പട്ടുവം ഗ്രാമ പഞ്ചായത്തിലെ മെഗാ ശുചീകരണ പ്രവൃത്തിയുടെ ഭാഗമായി പഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ് , എട്ട് വർഡുകളിൽശുചീകരണ പ്രവർത്തി നടത്തി .

മുറിയാത്തോട്, പറപ്പൂൽ, കയ്യം, അരിയിൽ ഭാഗങ്ങളിലാണ് ശുചീകരണ പ്രവൃത്തി നടന്നത്.ശുചീകരണ പ്രവർത്തിയുടെ ഉദ്ഘാടനം വെള്ളിക്കീൽ റോഡ് ഇംഗ്ഷനിൽവെച്ച് പട്ടുവം ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷ ടി ലത നിർവ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്പി കെ ദിവാകരൻ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ശ്രീമതി , ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ദാമോദരൻ എന്നിവർ പ്രസംഗിച്ചു.

ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി പി സുരേശൻ, പഞ്ചായത്ത് മെമ്പർമാരായ വി വി ദിനേശൻ, അനഘ രവീന്ദ്രൻ, സി ടി മാജിദ,കെ വി വിഭ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് മെമ്പർ കെ സനൽ സ്വാഗതവും ഹരിത കർമ്മ സേനാംഗം എ മൻജുള്ള നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/339645/cleaning-work-carried-out)