---
title: "നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്ഡിപിഐ തളിപ്പറമ്പ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി"
english_title: "SDPI held Taliparamba constituency election convention"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/339560/sdpi-held-taliparamba-constituency-election-convention"
published_at: "2026-02-02T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69801f983828f_news-card.jpg"
keywords: []
---

# നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്ഡിപിഐ തളിപ്പറമ്പ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

> **Lead Summary:** **തളിപ്പറമ്പ്: **നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്ഡിപിഐ തളിപ്പറമ്പ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. സംസ്ഥാന സമിതിയംഗം എസ് പി അമീറലി ഉദ്ഘാടനം ചെയ്തു. ഇടത് വലത് മുന്നണികളുടെ ബിജെപി വിരുദ്ധത കാപട്യമാണെന്നത് കൂടുതൽ വ്യക്തമായെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതും വലതും ചില സ്ഥലങ്ങളിൽ ബിജെപിയെ അധികാരത്തിലെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലും സമാന രീതിയിൽ പരസ്പരം മൽസരിച്ച് ബി ജെ പിക്ക് വഴിയൊരുക്കും. അതിനാൽ തന്നെ യഥാർത്ഥ ഫാഷിസ്റ്റ് വിരുദ്ധ ബദൽ രാഷ്ട്രീയത്തെ പിന്തുണക്കൽ രാജ്യത്തിൻ്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**തളിപ്പറമ്പ്: **നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്ഡിപിഐ തളിപ്പറമ്പ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. സംസ്ഥാന സമിതിയംഗം എസ് പി അമീറലി ഉദ്ഘാടനം ചെയ്തു. ഇടത് വലത് മുന്നണികളുടെ ബിജെപി വിരുദ്ധത കാപട്യമാണെന്നത് കൂടുതൽ വ്യക്തമായെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതും വലതും ചില സ്ഥലങ്ങളിൽ ബിജെപിയെ അധികാരത്തിലെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലും സമാന രീതിയിൽ പരസ്പരം മൽസരിച്ച് ബി ജെ പിക്ക് വഴിയൊരുക്കും. അതിനാൽ തന്നെ യഥാർത്ഥ ഫാഷിസ്റ്റ് വിരുദ്ധ ബദൽ രാഷ്ട്രീയത്തെ പിന്തുണക്കൽ രാജ്യത്തിൻ്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡൻ്റ് മുഹ്സിൻ തിരുവട്ടൂർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ പി മുസ്തഫ, ജില്ലാ കമ്മിറ്റി അംഗം സുനീർ പൊയ്ത്തുംകടവ്, തുടങ്ങിയവർ സംസാരിച്ചു സംസാരിച്ചു. മണ്ഡലം സെക്രട്ടറി മുസ്തഫ കേളോത്ത് സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി സമീർ കുപ്പം നന്ദിയും പറഞ്ഞു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/339560/sdpi-held-taliparamba-constituency-election-convention)