---
title: "തെങ്ങ് മുറിച്ച് മാറ്റുന്നതിനിടെ പുഴയിലേക്ക് വീണ് തൊഴിലാളി മരിച്ചു"
english_title: "Worker dies"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/339490/worker-dies"
published_at: "2026-02-01T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697f17a39fb8d_Untitled-2-web.jpg"
keywords: []
---

# തെങ്ങ് മുറിച്ച് മാറ്റുന്നതിനിടെ പുഴയിലേക്ക് വീണ് തൊഴിലാളി മരിച്ചു

> **Lead Summary:** **പെരിങ്ങത്തൂർ:** തീരദേശത്ത് തെങ്ങ് മുറിച്ച് മാറ്റുന്നതിനിടെ പുഴയിലേക്ക് വീണ് തൊഴിലാളി മരിച്ചു.പുളിയനമ്പ്രം ചെട്ടിയാം വീട്ടിൽ സി വി സജീവൻ ആണ് മരിച്ചത്. ശനി പകൽ പന്ത്രണ്ടോടെ പെരിങ്ങത്തൂർ ബോട്ട് ജെട്ടിക്ക് സമീപമാണ് അപകടം.

## Article Content

**പെരിങ്ങത്തൂർ:** തീരദേശത്ത് തെങ്ങ് മുറിച്ച് മാറ്റുന്നതിനിടെ പുഴയിലേക്ക് വീണ് തൊഴിലാളി മരിച്ചു.പുളിയനമ്പ്രം ചെട്ടിയാം വീട്ടിൽ സി വി സജീവൻ ആണ് മരിച്ചത്. ശനി പകൽ പന്ത്രണ്ടോടെ പെരിങ്ങത്തൂർ ബോട്ട് ജെട്ടിക്ക് സമീപമാണ് അപകടം.

മുറിച്ചുമാറ്റുന്നതിനിടെ തെങ്ങ് പുഴയിലേക്ക് വീഴുകയായിരുന്നു. ശരീരം കയർ ഉപയോഗിച്ച് തെങ്ങുമായി ബന്ധിച്ചതിനാൻ നീന്തി രക്ഷപ്പെടാൻ കഴിഞ്ഞില്ല.ഓടിക്കൂടിയ പ്രദേശവാസികൾ പുഴയിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 

പരേതരായ കൃഷ്ണൻ - ജാനു എന്നിവരുടെ മകനാണ്. ഭാര്യ: റീന. മക്കൾ: സനയ, ശാൽവിൻ സഹോദരങ്ങൾ: സി വി ലീല, സി വി കുമാരൻ, സി വി വിജയൻ, സി വി രവീന്ദ്രൻ (സിപിഎം സെൻട്രൽ പുളിയനമ്പ്രം ബ്രാഞ്ച് സെക്രട്ടറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/339490/worker-dies)