---
title: "പറശിനിക്കടവിൽ നിർമിക്കുന്ന ബസ്‌സ്‌റ്റാൻഡ്‌ കോംപ്ലക്‌സിന്റെയും കൺവൻഷൻ സെന്ററിന്റെയും ഒന്നാംഘട്ട നിർമാണോദ്‌ഘാടനം എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ നിർവഹിച്ചു"
english_title: "bus stand complex and convention center "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/339488/bus-stand-complex-and-convention-center"
published_at: "2026-02-01T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697f16346d6b1_news-card.jpg"
keywords: []
---

# പറശിനിക്കടവിൽ നിർമിക്കുന്ന ബസ്‌സ്‌റ്റാൻഡ്‌ കോംപ്ലക്‌സിന്റെയും കൺവൻഷൻ സെന്ററിന്റെയും ഒന്നാംഘട്ട നിർമാണോദ്‌ഘാടനം എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ നിർവഹിച്ചു

> **Lead Summary:** **പറശിനിക്കടവ് :**ആന്തൂർ നഗരസഭയിലെ പറശിനിക്കടവിൽ നിർമിക്കുന്ന ബസ്‌സ്‌റ്റാൻഡ്‌ കോംപ്ലക്‌സിന്റെയും കൺവൻഷൻ സെന്ററിന്റെയും ഒന്നാംഘട്ട നിർമാണോദ്‌ഘാടനം എം വി ഗോവിന്ദൻ എംഎൽഎ നിർവഹിച്ചു. പറശ്ശിനിക്കടവ്‌ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ നടക്കുന്ന ചടങ്ങിൽ ആന്തൂർ നഗരസഭാ ഡിജി കേരള 2.0 പൈലറ്റ്‌ പ്രൊക്ടിന്റെ ഉദ്‌ഘാടനവും അദ്ദേഹം നിർവഹിച്ചു.

## Article Content

**പറശിനിക്കടവ് :**ആന്തൂർ നഗരസഭയിലെ പറശിനിക്കടവിൽ നിർമിക്കുന്ന ബസ്‌സ്‌റ്റാൻഡ്‌ കോംപ്ലക്‌സിന്റെയും കൺവൻഷൻ സെന്ററിന്റെയും ഒന്നാംഘട്ട നിർമാണോദ്‌ഘാടനം എം വി ഗോവിന്ദൻ എംഎൽഎ നിർവഹിച്ചു. പറശ്ശിനിക്കടവ്‌ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ നടക്കുന്ന ചടങ്ങിൽ ആന്തൂർ നഗരസഭാ ഡിജി കേരള 2.0 പൈലറ്റ്‌ പ്രൊക്ടിന്റെ ഉദ്‌ഘാടനവും അദ്ദേഹം നിർവഹിച്ചു.

ആന്തൂർ നഗരസഭാ ചെയർപേഴ്‌സൺ വി സതീദേവി അധ്യക്ഷയായി. തദ്ദേശ ഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ടി ജെ അരുൺ, ആന്തൂർ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ഓാമന മുരളീധരൻ, കെ വി പ്രേമരാജൻ, പി ദീപ, കെ പി മോഹനൻ, എം ആമിന , ക‍ൗൺസിലർ കെ പി ഷീന, പി കെ ശ്യാമള‍, പി മുകുന്ദൻ, ഇംപാക്ട് കേരള പ്രൊജക്ട് കോർഡിനേറ്റർ സുമിത , ടി നാരായണൻ, എ എൻ ആന്തൂരാൻ, സമദ്‌ കടന്പേരി, എം വി ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. നഗരസഭാ വൈസ്‌ ചെയർമാൻ പാച്ചേനി വിനോദ്‌ സ്വാഗതവും സെക്രട്ടറി കെ മനോജ്‌കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/339488/bus-stand-complex-and-convention-center)