---
title: "പാളയാട് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിച്ച് നിലവിലുള്ള മാലിനജല പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് തളിപ്പറമ്പ് നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പുല്ലായ്ക്കൊടി ചന്ദ്രൻ"
english_title: "Palayadu Treatment Plant"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/339410/palayadu-treatment-plant"
published_at: "2026-01-31T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697e0f209f604_Untitled-2-web.jpg"
keywords: []
---

# പാളയാട് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിച്ച് നിലവിലുള്ള മാലിനജല പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് തളിപ്പറമ്പ് നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പുല്ലായ്ക്കൊടി ചന്ദ്രൻ

> **Lead Summary:** പാളയാട് ട്രീറ്റ്മെൻ്റ് പ്ലാൻ്റിൻ്റെ ശേഷി വർധിപ്പിക്കുന്നതിനുള്ള സാങ്കേതിക തടസം നീക്കി തളിപ്പറമ്പ് നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലിനജലം പൂർണ്ണമായി ശുദ്ധീകരിക്കുന്നതിന് അടിയന്തിര സാഹചര്യമൊരുക്കുമെന്ന് നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പുല്ലായിക്കൊടി ചന്ദ്രൻ അറിയിച്ചു.

## Article Content

പാളയാട് ട്രീറ്റ്മെൻ്റ് പ്ലാൻ്റിൻ്റെ ശേഷി വർധിപ്പിക്കുന്നതിനുള്ള സാങ്കേതിക തടസം നീക്കി തളിപ്പറമ്പ് നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലിനജലം പൂർണ്ണമായി ശുദ്ധീകരിക്കുന്നതിന് അടിയന്തിര സാഹചര്യമൊരുക്കുമെന്ന് നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പുല്ലായിക്കൊടി ചന്ദ്രൻ അറിയിച്ചു.

.5mld ശേഷിയുള്ള നിലവിലെ പ്ലാന്റ് നവീകരിക്കുന്നതിനോടൊപ്പം 1mld ശേഷിയുള്ള പുതിയ പ്ലാന്റ് കൂടി സ്ഥാപിക്കാനാണ് നടപടി പുരോഗമിക്കുന്നത്.2021ൽ നഗരസഞ്ചയ പദ്ധതിയിലൂടെയാണ് പഴയ പ്ലാന്റ് സ്ഥാപിച്ചത്.നിലവിൽ മലിനജലത്തിന്റെ അളവ് വർദ്ധിച്ചതോടെ മുഴുവനായി ശുദ്ധീകരിക്കാൻ ആവാത്ത വിധം ശോചനീയാവസ്ഥയിലാണ് പ്ലാന്റ്. മഴക്കാലത്ത് പ്ലാന്റ് പ്രവർത്തിപ്പിക്കാനും സാധിക്കില്ല.

ശേഷി കുറവായതിനാൽ മലിനജലം നേരിട്ട് തോട്ടിലേക്ക് ഒഴുകിപ്പോകുന്ന നിലയിലാണ്. ഇതോടെ കീഴാറ്റൂർ, കൂവോട്, കുറ്റിക്കോൽ എന്നിവിടങ്ങളിൽ മലിനജലം ഒഴുകി എത്തുന്നത് വലിയ പ്രതിസന്ധിക്ക് കാരണമാവുകയാണ്. ഇതിന് പരിഹാരമായി രണ്ടുകോടി രൂപ ചെലവിട്ട് 1 mld ചേച്ചിയുള്ള പുതിയ പ്ലാന്റ് സ്ഥാപിക്കാനാണ് നഗരസഭയുടെ തീരുമാനം. തളിപ്പറമ്പ് മുനിസിപ്പൽ ചെയർപേഴ്സൺ പി കെ സുബൈർ സ്ഥലം സന്ദർശിക്കുകയും നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കാൻ നിർദ്ദേശം നൽകുകയും അതുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പുല്ലായിക്കൊടി ചന്ദ്രൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/339410/palayadu-treatment-plant)