---
title: " യാത്രക്കാരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് പാപ്പിനിശ്ശേരി പാലത്തിന്റെ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു, ഫെബ്രുവരി 5 മുതൽ അടച്ചിടും"
english_title: "Pappinissery bridge to be closed from February 5"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/339395/pappinissery-bridge-to-be-closed-from-february-5"
published_at: "2026-01-31T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697df28b18ace_news-card.jpg"
keywords: []
---

#  യാത്രക്കാരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് പാപ്പിനിശ്ശേരി പാലത്തിന്റെ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു, ഫെബ്രുവരി 5 മുതൽ അടച്ചിടും

> **Lead Summary:** **പാപ്പിനിശ്ശേരി:**യാത്രക്കാരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് പാപ്പിനിശ്ശേരി പാലത്തി** **യാത്രക്കാരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് പാപ്പിനിശ്ശേരി പാലത്തിന്റെ ശാശ്വതമായ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ഫെബ്രുവരി 5 മുതൽ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിക്കുമെന്ന് അഴീക്കോട് എം.എൽ.എ. കെ.വി. സുമേഷ് അറിയിച്ചു. കാട്ടിലെപ്പള്ളി ഉത്സവത്തിന് ശേഷമാണ് പ്രവൃത്തികൾ തുടങ്ങാൻ നിശ്ചയിച്ചിട്ടുള്ളത്.

## Article Content

**പാപ്പിനിശ്ശേരി:**യാത്രക്കാരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് പാപ്പിനിശ്ശേരി പാലത്തി** **യാത്രക്കാരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് പാപ്പിനിശ്ശേരി പാലത്തിന്റെ ശാശ്വതമായ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ഫെബ്രുവരി 5 മുതൽ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിക്കുമെന്ന് അഴീക്കോട് എം.എൽ.എ. കെ.വി. സുമേഷ് അറിയിച്ചു. കാട്ടിലെപ്പള്ളി ഉത്സവത്തിന് ശേഷമാണ് പ്രവൃത്തികൾ തുടങ്ങാൻ നിശ്ചയിച്ചിട്ടുള്ളത്.

പാലത്തിന്റെ ഉപരിതലത്തിലെ കുഴികൾ പരിഹരിക്കാൻ നിലവിലെ പ്രതലം പൊളിച്ചുമാറ്റി മൈക്രോ കോൺക്രീറ്റിംഗ് (Micro-concreting) നടത്തും. ഇതിന് കൃത്യമായ ക്യൂറിംഗ് സമയം ആവശ്യമായതിനാലാണ് ഗതാഗതം പൂർണ്ണമായും തടയുന്നത്. ഫെബ്രുവരി അവസാനത്തോടെ പ്രവൃത്തികൾ പൂർത്തിയാക്കി പാലം തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്.

പൊതുമരാമത്ത് വകുപ്പ്, കെ.ആർ.എഫ്.ബി., കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. പരീക്ഷാകാലം തുടങ്ങുന്നതിന് മുൻപ് പണി തീർക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എം.എൽ.എ. പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/339395/pappinissery-bridge-to-be-closed-from-february-5)