---
title: "പയ്യന്നൂർ എം.എൽ.എ. രാജിവെച്ച് അന്വേഷണം നേരിടണം; മുസ്ലിംലീഗ് പ്രകടനവും പൊതുയോഗവും നടത്തി"
english_title: "Muslim League holds demonstration and public meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/339350/muslim-league-holds-demonstration-and-public-meeting"
published_at: "2026-01-31T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697dce3b533c7_news-card.jpg"
keywords: []
---

# പയ്യന്നൂർ എം.എൽ.എ. രാജിവെച്ച് അന്വേഷണം നേരിടണം; മുസ്ലിംലീഗ് പ്രകടനവും പൊതുയോഗവും നടത്തി

> **Lead Summary:** **പയ്യന്നൂർ: **പയ്യന്നൂർ MLA ഫണ്ടുകൾ വെട്ടിപ്പ്‌ നടത്തിയെന്ന സി. പി.എം മുൻ ജില്ലാ കമ്മറ്റി അംഗം വി.കുഞ്ഞികൃഷ്ണൻ ഗുരുതരമായ ആരോപണം ഉയത്തിയ സാഹചര്യത്തിൽ പയ്യന്നുർ എം എൽ എ ടി.ഐ മധുസുദനൻ രാജിവെച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് കൊണ്ട് പയ്യന്നൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

## Article Content

**പയ്യന്നൂർ: **പയ്യന്നൂർ MLA ഫണ്ടുകൾ വെട്ടിപ്പ്‌ നടത്തിയെന്ന സി. പി.എം മുൻ ജില്ലാ കമ്മറ്റി അംഗം വി.കുഞ്ഞികൃഷ്ണൻ ഗുരുതരമായ ആരോപണം ഉയത്തിയ സാഹചര്യത്തിൽ പയ്യന്നുർ എം എൽ എ ടി.ഐ മധുസുദനൻ രാജിവെച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് കൊണ്ട് പയ്യന്നൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡൻ്റ് കെ.കെ.അഷറഫിൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ ലീഗ് ജനറൽ സിക്രട്ടറി കെ ടി സഹദുല്ല പൊതുയോഗം ഉദ്ഘാടനം ചെയ്തു. എസ്.എ.ശുക്കൂർ ഹാജി, സജീർ ഇഖ്ബാൽ,ടി.പി മഹമൂദ് ഹാജി, മുസ്തഫ പൊന്നമ്പാറ എന്നിവർ സംസാരിച്ചു. എം.എൻ. പി അബ്ദുറഹിമാൻ, കെ.പി. അബ്ദുല്ല, ടി.മഹമൂദ് ഹാജി, പി.എം. ലത്തീഫ്, പി.കെ. അബ്ദുൽ ഖാദർ മൗലവി, ജിയാസ് വെള്ളൂർ, അൻവർ ശക്കീർ മുഹമ്മദ്‌ കര മുട്ടം , കെ ഖലീൽ, ടി.സി ഫാറൂഖ , കൊട്ടില മുഹമ്മദ് കുഞ്ഞി, പി. പി. മുഹമ്മദലി എ എം നിസാർ, എം. ടി.പി. സൈഫുദ്ധീൻ മാസ്റ്റർപ്രകടനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/339350/muslim-league-holds-demonstration-and-public-meeting)