---
title: "വായാട് യൂണിവേഴ്സൽ ഓഫീസ് ഉൽഘാടനവും ഫുട്ബോൾ ടൂർണമെന്റും ഇന്ന് (ശനി) വൈകുന്നേരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടാക്കാട് ഉൽഘാടനം ചെയ്യും"
english_title: "The inauguration of the Vayad Universal Office"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/339345/the-inauguration-of-the-vayad-universal-office"
published_at: "2026-01-31T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697dcd4ac3c1a_Untitled-2-web.jpg"
keywords: []
---

# വായാട് യൂണിവേഴ്സൽ ഓഫീസ് ഉൽഘാടനവും ഫുട്ബോൾ ടൂർണമെന്റും ഇന്ന് (ശനി) വൈകുന്നേരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടാക്കാട് ഉൽഘാടനം ചെയ്യും

> **Lead Summary:** **തളിപ്പറമ്പ്: **വായാട് യൂണിവേഴ്സൽ ആർട്സ് സ്പോർട്സ് ക്ലബ്ബ് ഓഫീസ് ഉൽഘടനം ഇന്ന് (ശനി) വൈകുന്നേരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടാക്കാട് ഉൽഘാടനം ചെയ്യും .ജില്ലയിലെ മികച്ച 16 ടീമുകളെ പങ്കെടുപ്പിച്ച് 31 മാത് ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടക്കും.

## Article Content

**തളിപ്പറമ്പ്: **വായാട് യൂണിവേഴ്സൽ ആർട്സ് സ്പോർട്സ് ക്ലബ്ബ് ഓഫീസ് ഉൽഘടനം ഇന്ന് (ശനി) വൈകുന്നേരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടാക്കാട് ഉൽഘാടനം ചെയ്യും .ജില്ലയിലെ മികച്ച 16 ടീമുകളെ പങ്കെടുപ്പിച്ച് 31 മാത് ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടക്കും.

ഫെബ്രുവരി 1 മുതൽ 17 വരെയാണ് ടൂർണമെൻറ് നടക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് കിക്കോഫ് നടക്കും ടൂർണമെന്റ് പരിയാരം ഗ്രാമ പഞ്ചായത്ത് പ്രഡിഡന്റ് സി ബാലകൃഷ്ണൻ ഉൽഘാടനം ചെയ്യും. ചാരിറ്റി മേഖലകളിൽ പ്രവർത്തിക്കുന്ന മികച്ച ക്ലബ്ബുകൾ,വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കു,സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾക്കുള്ള ഉപഹാര സമർപ്പണവും നടക്കും. പ്രസിഡന്റ് ഇർഷാദ് മുസ്തഫയുടെ അധ്യക്ഷതയും അബ്ദുല്ല കുട്ടി സ്വാഗതവും ജാഫർ കായക്കൂൽ നന്ദിയും പറയും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/339345/the-inauguration-of-the-vayad-universal-office)