---
title: "ഒഴക്രോത്ത് ക്ഷേത്രോത്സവത്തിനിടെ നാല് സ്ത്രീകളുടെ സ്വർണ മാല കവർന്നു "
english_title: "Four women's gold necklaces stolen "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/339304/four-womens-gold-necklaces-stolen"
published_at: "2026-01-31T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697da403af35a_download_(1).jfif"
keywords: []
---

# ഒഴക്രോത്ത് ക്ഷേത്രോത്സവത്തിനിടെ നാല് സ്ത്രീകളുടെ സ്വർണ മാല കവർന്നു 

> **Lead Summary:** **മോറാഴ :**ഒഴക്രോത്ത് പറമ്പ് ശ്രീ തൃക്കോൽ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ നാല് സ്ത്രീകളുടെ മാല കവർന്നു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. . ഉത്സവത്തിന്റെ ഭാഗമായുള്ള അന്നദാനം ക്ഷേത്ര പരിസരത്ത് നടക്കുന്നതിനിടെ ഭക്ഷണം കഴിക്കാൻ എത്തിയ മോറാഴ, കുട്ടഞ്ചേരി, ഒഴക്രോം പ്രദേശങ്ങളിലെ സ്ത്രീകളുടെ മാലകളാണ് മോഷ്ടാവ് അതിവിദഗ്ധമായി കവർന്നത്.

## Article Content

**മോറാഴ :**ഒഴക്രോത്ത് പറമ്പ് ശ്രീ തൃക്കോൽ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ നാല് സ്ത്രീകളുടെ മാല കവർന്നു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. . ഉത്സവത്തിന്റെ ഭാഗമായുള്ള അന്നദാനം ക്ഷേത്ര പരിസരത്ത് നടക്കുന്നതിനിടെ ഭക്ഷണം കഴിക്കാൻ എത്തിയ മോറാഴ, കുട്ടഞ്ചേരി, ഒഴക്രോം പ്രദേശങ്ങളിലെ സ്ത്രീകളുടെ മാലകളാണ് മോഷ്ടാവ് അതിവിദഗ്ധമായി കവർന്നത്.

മോഷണ രംഗത്ത് വിദഗ്ദ്ധരായ പ്രൊഫഷനൽ മോഷ്ടാക്കളാണ് കവർച്ചയ്ക്കു പിന്നിലെന്ന് പൊലിസ് സംശയിക്കുന്നു. മാല നഷ്ടപ്പെട്ട കാര്യം സ്ത്രീകൾ അറിഞ്ഞത് മണിക്കൂറുകൾ കഴിഞ്ഞാണ്. കണ്ണപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സി.സി.ടി.വി കേന്ദ്രീകരിച്ചു അന്വേഷണം നടത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/339304/four-womens-gold-necklaces-stolen)