---
title: "കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു"
english_title: "kuttyattoor panchayath"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/339267/kuttyattoor-panchayath"
published_at: "2026-01-31T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697d853c401d2_news-card.jpg"
keywords: []
---

# കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു

> **Lead Summary:** കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം പ്രസിഡണ്ട് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് എം.വി സുശീല അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിന്ദു പി.എം സ്വാഗതവും അസിസ്റ്റൻ്റ് സെക്രട്ടറി ഹുസൈൻ കെ.കെ നന്ദിയും പറഞ്ഞു.

## Article Content

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം പ്രസിഡണ്ട് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് എം.വി സുശീല അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിന്ദു പി.എം സ്വാഗതവും അസിസ്റ്റൻ്റ് സെക്രട്ടറി ഹുസൈൻ കെ.കെ നന്ദിയും പറഞ്ഞു.

ഇരിക്കൂർ ബ്ലോക്ക് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ നന്ദിനി, ഇരിക്കൂർ ബ്ലോക്ക് ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൗമിനി ടീച്ചർ, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി രാജൻ , കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വി കോമള,കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പി പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു. തുടർന്ന് 13 വർക്കിംഗ് ഗ്രൂപ്പുകൾ ഇരുന്ന് കരട് പദ്ധതി ആസൂത്രണം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/339267/kuttyattoor-panchayath)