---
title: "നിബ്രാസുൽ ഉലമ മുഹമ്മദ്‌ മുസ്‌ലിയാർ (അഞ്ചാം പീടിക ഉസ്താദ്) അനുസ്മരണയോഗവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു"
english_title: "prayer meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/339228/prayer-meeting"
published_at: "2026-01-30T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697cd677e3a44_news-card.jpg"
keywords: []
---

# നിബ്രാസുൽ ഉലമ മുഹമ്മദ്‌ മുസ്‌ലിയാർ (അഞ്ചാം പീടിക ഉസ്താദ്) അനുസ്മരണയോഗവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു

> **Lead Summary:** **അഞ്ചാം പീടിക: **ലജ്നത്തുൽ ഇസ്ലാം സംഘത്തിന്റെ രക്ഷാധികാരിയും നൂറുക്കണക്കിന് പണ്ഡിതന്മാരുടെ ഗുരുവര്യരും സൂഫി വര്യനും പ്രഗത്ഭ പണ്ഡിതനുമായ നിബ്രാസുൽ ഉലമാ മുഹമ്മദ് മുസ്ലിയാർ( അഞ്ചാം പീടിക ഉസ്താദ് ) ഉസ്താദിന്റെ നിര്യാണത്തിൽ അനുസ്മരണയോഗവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു.

## Article Content

**അഞ്ചാം പീടിക: **ലജ്നത്തുൽ ഇസ്ലാം സംഘത്തിന്റെ രക്ഷാധികാരിയും നൂറുക്കണക്കിന് പണ്ഡിതന്മാരുടെ ഗുരുവര്യരും സൂഫി വര്യനും പ്രഗത്ഭ പണ്ഡിതനുമായ നിബ്രാസുൽ ഉലമാ മുഹമ്മദ് മുസ്ലിയാർ( അഞ്ചാം പീടിക ഉസ്താദ് ) ഉസ്താദിന്റെ നിര്യാണത്തിൽ അനുസ്മരണയോഗവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു.

അഞ്ചാം പീടിക ജുമാമസ്ജിദിൽ സംഘടിപ്പിച്ച പരുപാടിയിൽ മഹല്ല് പ്രസിഡന്റ് ടി അബ്ദുൽ സമദിന്റെ അധ്യക്ഷതയിൽ ഖത്തീബ് അബ്ദുൽ സമദ് ബാഖവി ഉദ്ഘാടനം നടത്തി പ്രാർത്ഥന സദസ്സിന് നേതൃത്വം നൽകി. ഉസ്താദിന്റെ ശിശ്യൻ ജാഫർ ബാഖവി അനുസ്മരണ പ്രഭാഷണം നടത്തി. മഹല്ല് സെക്രട്ടറി ആർ പി അബ്ദുള്ളക്കുട്ടി മാഷ് സ്വാഗതവും ജാബിർ മാസ്റ്റർ നന്ദിയും പറഞ്ഞു. പ്രൊഫസർ അബൂബക്കർ, മുഹമ്മദ്‌ കുഞ്ഞി, ജലീൽ സഖാഫി, മൂസ സഖാഫി, മുത്തലിബ് ബാഖവി  എന്നിവർ സന്നിഹിതരായി.

അഞ്ചാം പീടിക നിവാസികളും മറ്റു ജനങ്ങളും അങ്ങേയറ്റം ആദരവോടെയും സ്നേഹത്തോടെയും കാണുന്ന ഉസ്താദിന്റെ ദുആ മജ്ലിസ് നൂറുകണക്കിന് ആളുകളുടെ പങ്കാളിത്തം കൊണ്ട് പ്രാർത്ഥനാനിരതമായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/339228/prayer-meeting)