---
title: "കോൺഫിഡൻ്റ് ഗ്രൂപ്പ് സ്ഥാപകൻ സി.ജെ. റോയ് സ്വയം വെടിവെച്ച് ജീവനൊടുക്കി"
english_title: "Confident Group founder C.J. Roy commits suicide"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/339212/confident-group-founder-cj-roy-commits-suicide"
published_at: "2026-01-30T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697cb387a29f5_Untitled-2-web.jpg"
keywords: []
---

# കോൺഫിഡൻ്റ് ഗ്രൂപ്പ് സ്ഥാപകൻ സി.ജെ. റോയ് സ്വയം വെടിവെച്ച് ജീവനൊടുക്കി

> **Lead Summary:** **ബംഗളൂരു: **കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി. ബംഗളൂരുവില്‍ ഇ ഡി റെയ്ഡിനിടെ ആയിരുന്നു സിജെ റോയിയുടെ ആത്മഹത്യ. സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.

## Article Content

**ബംഗളൂരു: **കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി. ബംഗളൂരുവില്‍ ഇ ഡി റെയ്ഡിനിടെ ആയിരുന്നു സിജെ റോയിയുടെ ആത്മഹത്യ. സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.

ബെംഗളൂരുവിലെ റിച്ച്മണ്ട് സര്‍ക്കിളിനടുത്തുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ വച്ചാണ് സംഭവം. ആത്മഹത്യ ശ്രമത്തിന് പിന്നാലെ എച്ച്എസ്ആര്‍ ലേഔട്ടിലെ നാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി കൂടുതല്‍ നടപടികള്‍ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/339212/confident-group-founder-cj-roy-commits-suicide)