---
title: "പോക്സോ കേസിൽ ഇരിണാവ് സ്വദേശിയായ യുവാവ് അറസ്റ്റിൽ"
english_title: "pocso case arrest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/33898/pocso-case-arrest"
published_at: "2022-03-25T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623dc4f64b7d3_download (13).jpg"
keywords: []
---

# പോക്സോ കേസിൽ ഇരിണാവ് സ്വദേശിയായ യുവാവ് അറസ്റ്റിൽ

> **Lead Summary:** **പഴയങ്ങാടി: **പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ലൈംഗീക അതിക്രമത്തിനിരയാക്കിയ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. ലാബ് ടെക്നീഷ്യൻ ഇരിണാവ് മടക്കരയിലെ കരിക്കൻരാഗേന്ദിനെ യാണ് പഴയങ്ങാടി പോലീസ് ഇൻസ്പെക്ടർ എം.ഇ.രാജഗോപാൽ അറസ്റ്റ് ചെയ്തത്.

## Article Content

**പഴയങ്ങാടി: **പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ലൈംഗീക അതിക്രമത്തിനിരയാക്കിയ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. ലാബ് ടെക്നീഷ്യൻ ഇരിണാവ് മടക്കരയിലെ കരിക്കൻരാഗേന്ദിനെ യാണ് പഴയങ്ങാടി പോലീസ് ഇൻസ്പെക്ടർ എം.ഇ.രാജഗോപാൽ അറസ്റ്റ് ചെയ്തത്.

പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.കഴിഞ്ഞ ഒരു വർഷത്തിനിടെ കുട്ടിയെ പലതവണകളായി ലൈംഗീകചൂഷണത്തിന് വിധേയമാക്കിയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ടതിനെ തുടർന്ന് രക്ഷിതാക്കൾ കുട്ടിയെ കഴിഞ്ഞ ദിവസം ഡോക്ടറെ കാണിച്ചതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.പിന്നീട് ഡോക്ടറാണ് പോലീസിൽ വിവരം കൈമാറിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/33898/pocso-case-arrest)