---
title: "തളിപ്പറമ്പ് കുപ്പത്ത് ദേശീയ പാതയിൽ മണ്ണുമാന്തി യന്ത്രം മറിഞ്ഞ് അപകടം: ഗതാഗതം തടസ്സപ്പെട്ടു"
english_title: "Accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/338743/accident"
published_at: "2026-01-28T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6979e20842659_news-card.jpg"
keywords: []
---

# തളിപ്പറമ്പ് കുപ്പത്ത് ദേശീയ പാതയിൽ മണ്ണുമാന്തി യന്ത്രം മറിഞ്ഞ് അപകടം: ഗതാഗതം തടസ്സപ്പെട്ടു

> **Lead Summary:** **തളിപ്പറമ്പ്: **കുപ്പത്ത് ദേശീയ പാതയിൽ മണ്ണുമാന്തി യന്ത്രം മറിഞ്ഞ് അരമണിക്കൂർ ഗതാഗതം തടസപ്പെട്ടു. ദേശീയ പാത നിർമാണത്തിനെത്തിയ മണ്ണുമാന്തി യന്ത്രം ആണ് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല.

## Article Content

**തളിപ്പറമ്പ്: **കുപ്പത്ത് ദേശീയ പാതയിൽ മണ്ണുമാന്തി യന്ത്രം മറിഞ്ഞ് അരമണിക്കൂർ ഗതാഗതം തടസപ്പെട്ടു. ദേശീയ പാത നിർമാണത്തിനെത്തിയ മണ്ണുമാന്തി യന്ത്രം ആണ് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല.

ഇന്ന് രാവിലെ ദേശീയപാതയിൽ കുപ്പം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. പാലത്തിന് സമീപത്ത് മണ്ണിട്ടുയർത്തി പുതിയ അപ്രോച്ച് റോഡ് നിർമ്മിക്കുന്ന ഭാഗത്തുനിന്ന് റോഡിലേക്കാണ് വാഹനം മറിഞ്ഞത്. അപകട സമയത്ത് റോഡിൽ മറ്റു വാഹനങ്ങളും കാൽനടയാത്രക്കാരും ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ക്രെയിൻ എത്തിച്ച് റോഡിൽനിന്ന് മണ്ണുമാന്തി യന്ത്രം നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/338743/accident)