---
title: "ശസ്ത്രക്രിയക്ക് ശേഷം യുവതി മരിച്ചു, ചികിത്സാ പിഴവെന്ന് പരാതി"
english_title: "Woman dies after surgery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/338739/woman-dies-after-surgery"
published_at: "2026-01-28T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6979dff3d7253_Untitled-2-web.jpg"
keywords: []
---

# ശസ്ത്രക്രിയക്ക് ശേഷം യുവതി മരിച്ചു, ചികിത്സാ പിഴവെന്ന് പരാതി

> **Lead Summary:** **പരിയാരം:** ചികിത്സാ പിഴവ് കാരണം യുവതി മരിച്ചതായി പരാതി.തലോറയിലെ കോറോത്ത് വളപ്പില്‍ വീട്ടില്‍ വി.വി.ജീജയാണ്മരണമടഞ്ഞത്.ചൊവ്വാഴ്ച്ചഉച്ചയ്ക്ക് ഒരു മണിയോടെയാണ് മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജീജ മരണമടഞ്ഞത്.

## Article Content

**പരിയാരം:** ചികിത്സാ പിഴവ് കാരണം യുവതി മരിച്ചതായി പരാതി.തലോറയിലെ കോറോത്ത് വളപ്പില്‍ വീട്ടില്‍ വി.വി.ജീജയാണ്മരണമടഞ്ഞത്.ചൊവ്വാഴ്ച്ചഉച്ചയ്ക്ക് ഒരു മണിയോടെയാണ് മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജീജ മരണമടഞ്ഞത്.

കഴിഞ്ഞ 22 ന് ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയമായ ജീജയെ 24 ന് നില ഗുരുതരമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. അവിടെചികിത്സക്കിടെയായിരുന്നു മരണം.

തലോറയിലെ ഓട്ടോ ഡ്രൈവറായ വി.വിനോദിന്റെ ഭാര്യയാണ്.പരേതനായ ലക്ഷ്മണന്‍-രോഹിണി ദമ്പതികളുടെ മകളാണ്.മകന്‍: ദേവനന്ദ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/338739/woman-dies-after-surgery)