---
title: "ജൂനിയർ റെഡ്ക്രോസ് തളിപ്പറമ്പ് സൗത്ത് ഉപജില്ല ക്യാമ്പ് നടത്തി"
english_title: "junior red cross camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/338691/junior-red-cross-camp"
published_at: "2026-01-28T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6979b4e1952b7_news-card.jpg"
keywords: []
---

# ജൂനിയർ റെഡ്ക്രോസ് തളിപ്പറമ്പ് സൗത്ത് ഉപജില്ല ക്യാമ്പ് നടത്തി

> **Lead Summary:** **കമ്പിൽ : **ജൂനിയർ റെഡ് ക്രോസ് തളിപ്പറമ്പ് സൗത്ത് ഉപജില്ല ക്യാമ്പ് കമ്പിൽ മാപ്പി ളഹയർ സെക്കണ്ടറി സ്കൂളിൽ പി.ടി. എ പ്രസിഡൻ്റ് നിസാർ എം ൻ്റെ അധ്യക്ഷതയിൽ ജെ. ആർ. സി. ജില്ല കോർഡിനേറ്റർ മുഹമ്മദ് കീ ത്തേടത്ത് ഉദ്ഘാടനം ചെയ്തു. ജെ. ആർ സി ജില്ല പ്രസിഡൻ്റ എൻ.ടി സുധീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.

## Article Content

**കമ്പിൽ : **ജൂനിയർ റെഡ് ക്രോസ് തളിപ്പറമ്പ് സൗത്ത് ഉപജില്ല ക്യാമ്പ് കമ്പിൽ മാപ്പി ളഹയർ സെക്കണ്ടറി സ്കൂളിൽ പി.ടി. എ പ്രസിഡൻ്റ് നിസാർ എം ൻ്റെ അധ്യക്ഷതയിൽ ജെ. ആർ. സി. ജില്ല കോർഡിനേറ്റർ മുഹമ്മദ് കീ ത്തേടത്ത് ഉദ്ഘാടനം ചെയ്തു. ജെ. ആർ സി ജില്ല പ്രസിഡൻ്റ എൻ.ടി സുധീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.

ഉപജില്ല കോർഡിനേറ്റർ പി. കെ.അശോകൻ, എൻ.നസീർ, ജെ. ആർ.സി. കൗൺസിലർമാരായ ശാന്തി ഭൂഷൺ എം, നാദിറ മഹമൂദ്, ശരണ്യ കെ,ബീന എം ,ലയൺസ് ക്ലബ് പ്രസിഡൻ്റ് രാധാകൃഷ്ണൻ പി പ്രസംഗിച്ചു. ദീർഘകാലമായി ജെ.ആർ.സി. ഉപജില്ല കോർഡിനേറ്ററായ ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന പി.കെ അശോകനെ ക്യാമ്പിൽ ആദരിച്ചു.

സൈബർ സുരക്ഷയെക്കുറിച്ച് സിവിൽ പോലീസ് ഓഫീസർ ദിജിൻ രാജ് പി.കെ ക്ലാസെടുത്തു. ക്യാമ്പ് പ്രവർത്തനങ്ങളും കലാപരിപാടികളും നടന്നു. വിവിധ വിദ്യാലയങ്ങളിൽ നിന്നായി ഇരുനൂറ് കേഡറ്റുകൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/338691/junior-red-cross-camp)