---
title: "അഖിലേന്ത്യാ ബാങ്ക് പണിമുടക്കം തളിപ്പറമ്പിൽ പൂർണ്ണം: ബാങ്ക് ജീവനക്കാർ  പ്രകടനം നടത്തി"
english_title: "All India Bank Strike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/338544/all-india-bank-strike"
published_at: "2026-01-27T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697886ba17b90_news-card.jpg"
keywords: []
---

# അഖിലേന്ത്യാ ബാങ്ക് പണിമുടക്കം തളിപ്പറമ്പിൽ പൂർണ്ണം: ബാങ്ക് ജീവനക്കാർ  പ്രകടനം നടത്തി

> **Lead Summary:** **തളിപ്പറമ്പ്:** പഞ്ചദിന ബാങ്കിംഗ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് നേതൃത്വത്തിൽ ആഹ്വാനം ചെയ്ത രാജ്യ വ്യാപക പണിമുടക്കം തളിപ്പറമ്പിൽ പൂർണ്ണം. പഞ്ചദിന ബാങ്കിംഗ് നടപ്പിലാക്കണമെന്ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ജീവനക്കാരുടെ സംഘടനകളുമായി അംഗീകരിച്ചതും എന്നാൽ കേന്ദ്രസർക്കാർ നടപ്പിലാക്കാതെയിരിക്കുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്.

## Article Content

**തളിപ്പറമ്പ്:** പഞ്ചദിന ബാങ്കിംഗ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് നേതൃത്വത്തിൽ ആഹ്വാനം ചെയ്ത രാജ്യ വ്യാപക പണിമുടക്കം തളിപ്പറമ്പിൽ പൂർണ്ണം. പഞ്ചദിന ബാങ്കിംഗ് നടപ്പിലാക്കണമെന്ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ജീവനക്കാരുടെ സംഘടനകളുമായി അംഗീകരിച്ചതും എന്നാൽ കേന്ദ്രസർക്കാർ നടപ്പിലാക്കാതെയിരിക്കുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്.

കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെയാണ് 8 ലക്ഷത്തിൽ അധികം വരുന്ന ബാങ്ക് ജീവനക്കാരും ഓഫീസർമാരും ഇന്ന് പണിമുടക്കിയത്. പണിമുടക്കിന്റെ ഭാഗമായി ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എ വി പ്രതീഷ്, ശ്രീജിത്ത്‌ (ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ AIBOC ), ടി സി നീരജ്, പി മധു ( നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് NCBE ) കെ കെ സിബി, സി വി കൃഷ്ണകുമാർ, എൻ കെ അനിൽകുമാർ ( ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ AIBEA ), പി രാജേഷ്, എം എം രൂപേഷ് ( ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ BEFI) തുടങ്ങിയവർ സംസാരിച്ചു.ബാങ്ക് പണിമുടക്കിനോട് അനുബന്ധിച്ച് തളിപ്പറമ്പിൽ മുഴുവൻ ബാങ്ക് ശാഖകളും അടഞ്ഞുകിടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/338544/all-india-bank-strike)