---
title: "തളിപ്പറമ്പിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്തേകാൻ ഇനി എം.കെ മനോഹരും, നഗരസഭ ആസൂത്രണ സമിതിയിലേക്ക് മുതിർന്ന മാധ്യമപ്രവർത്തകൻ എം കെ മനോഹരനെ തിരഞ്ഞെടുത്തു"
english_title: "MK Manoharan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/338510/mk-manoharan"
published_at: "2026-01-27T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697869099a99c_news-card.jpg"
keywords: []
---

# തളിപ്പറമ്പിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്തേകാൻ ഇനി എം.കെ മനോഹരും, നഗരസഭ ആസൂത്രണ സമിതിയിലേക്ക് മുതിർന്ന മാധ്യമപ്രവർത്തകൻ എം കെ മനോഹരനെ തിരഞ്ഞെടുത്തു

> **Lead Summary:** തളിപ്പറമ്പ് നഗരസഭാ ആസൂത്രണ സമിതിയിലേക്ക് മാധ്യമ പ്രവർത്തകരുടെ പ്രതിനിധിയായി മക്തബ് ദിനപത്രത്തിലെ മുതിർന്ന മാധ്യമപ്രവർത്തകൻ എം.കെ മനോഹരനെ തിരഞ്ഞെടുത്തിരിക്കുകയാണ്.ആദ്യമായാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ ആസൂത്രണസമിതി അംഗമാവുന്നത്.

## Article Content

തളിപ്പറമ്പ് നഗരസഭാ ആസൂത്രണ സമിതിയിലേക്ക് മാധ്യമ പ്രവർത്തകരുടെ പ്രതിനിധിയായി മക്തബ് ദിനപത്രത്തിലെ മുതിർന്ന മാധ്യമപ്രവർത്തകൻ എം.കെ മനോഹരനെ തിരഞ്ഞെടുത്തിരിക്കുകയാണ്.ആദ്യമായാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ ആസൂത്രണസമിതി അംഗമാവുന്നത്.

തളിപ്പറമ്പ് നഗരത്തിന്റെ മുഖച്ഛായ മാറ്റിയ 'ജനകീയ വികസന സമിതി' കൺവീനർ എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കേരളത്തിന് തന്നെ മാതൃകയാണ്. ഒന്നിലേറെ തവണ തളിപ്പറമ്പ് പ്രസ് ഫോറം പ്രസിഡന്റായി മാധ്യമരംഗത്തെ മികവ് തെളിയിച്ച അദ്ദേഹം, സാമൂഹിക-ജീവകാരുണ്യ മേഖലകളിലെ സജീവ സാന്നിധ്യം കൂടിയാണ്.

ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈറാണ് ആസൂത്രണസമിതി ചെയര്‍മാന്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ദീപ രഞ്ജിത്താണ് വൈസ് ചെയര്‍മാന്‍.എം.അബ്ദുള്‍ സത്താര്‍-ഉപാധ്യക്ഷന്‍,സെക്രട്ടെറി കെ.പി.സുബൈര്‍-കണ്‍വീനര്‍ ആന്റ് പ്ലാന്‍ കോ-ഓഡിനേറ്റര്‍, സി.പി.ലത-അസി.പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍.

സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.മുഹമ്മദ് ബഷീര്‍, പി.പി.വല്‍സല, പുല്ലായിക്കൊടി ചന്ദ്രന്‍, പി.റജില, പി.സി.നസീര്‍ എന്നിവരോടൊപ്പം മറ്റ് അംഗങ്ങളായി കൗണ്‍സിലര്‍മാരായ കെ.വി.മുഹമ്മദ്കുഞ്ഞി, ടി.ബാലകൃഷ്ണന്‍, അശോക് കുമാര്‍ അഞ്ചാമര, രജനി രമാനന്ദ്, സി.വി.സോമനാഥന്‍, വ്യാപാരി നോതാവ് കെ.എസ്.റിയാസ്, കെ.വി.മനോഹരന്‍, കെ.മിന്‍ഹാജ് എന്നിവരെയും നിശ്ചയിച്ചിട്ടുണ്ട്. നാളെ ചേരുന്ന നഗരസഭ കൗണ്‍സില്‍യോഗം ഇത് അംഗീകരിച്ച് സര്‍ക്കാറിലേക്ക് സമര്‍പ്പിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/338510/mk-manoharan)