---
title: "ബൈക്ക് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു"
english_title: "accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/338503/accident"
published_at: "2026-01-27T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697865370ee3f_Untitled-2-web.jpg"
keywords: []
---

# ബൈക്ക് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു

> **Lead Summary:** **നിലേശ്വരം: **നിയന്ത്രണം വിട്ട മോട്ടോര്‍ ബൈക്ക് മറിഞ്ഞ് ഓവുചാലില്‍ വീണ് പരിക്കേറ്റ യുവാവ് മരിച്ചു.നീലേശ്വരം കൊട്രച്ചാലിലെ എ.കെ.ബാലകൃഷ്ണന്‍-ഓമന ദമ്പതികളുടെ മകന്‍ എ.കെ.അനുരാഗ്ആണ് മരിച്ചത്.

## Article Content

**നിലേശ്വരം: **നിയന്ത്രണം വിട്ട മോട്ടോര്‍ ബൈക്ക് മറിഞ്ഞ് ഓവുചാലില്‍ വീണ് പരിക്കേറ്റ യുവാവ് മരിച്ചു.നീലേശ്വരം കൊട്രച്ചാലിലെ എ.കെ.ബാലകൃഷ്ണന്‍-ഓമന ദമ്പതികളുടെ മകന്‍ എ.കെ.അനുരാഗ്ആണ് മരിച്ചത്.

ഗുരുതരനിലയില്‍ കണ്ണൂരിലെകിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.ഇന്നലെ വൈകുന്നേരം ആറോടെയാണ് മരിച്ചത്.ചെറുവത്തൂര്‍ എരഞ്ഞിക്കല്‍ തുരുത്തി പൊട്ടന്‍ ദൈവം ദേവസ്ഥാനത്തിനടുത്ത് 25 ന് രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്.ഓവുചാലില്‍ ബൈക്ക് മറിഞ്ഞ് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന യുവാവിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

മടക്കരയില്‍ നിന്നും കൊട്രച്ചാലിലെ വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം.സഹോദരി-അനുഷ. മൃതദേഹം ഇന്ന് ഉച്ചക്ക് 12 ന് കോട്ടപ്പുറം സമുദായ സ്മശാനത്തില്‍ സംസ്‌ക്കരിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/338503/accident)