---
title: "ദുബൈ തളിപ്പറമ്പ് കെഎംസിസി സോക്കർ ഫെസ്റ്റ്: ലാകാബൈറ്റ് തളിപ്പറമ്പ് ചാമ്പ്യന്മാർ"
english_title: "Dubai Taliparamba KMCC Soccer Fest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/338437/dubai-taliparamba-kmcc-soccer-fest"
published_at: "2026-01-27T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69783cb9384c8_news-card.jpg"
keywords: []
---

# ദുബൈ തളിപ്പറമ്പ് കെഎംസിസി സോക്കർ ഫെസ്റ്റ്: ലാകാബൈറ്റ് തളിപ്പറമ്പ് ചാമ്പ്യന്മാർ

> **Lead Summary:** ദുബൈ തളിപ്പറമ്പ് മണ്ഡലം KMCCയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സോക്കർ ഫെസ്റ്റും ഫാമിലി മീറ്റും ദുബൈ അൽ ഖുസൈസിലെ ടാലന്റ് സ്പോർട്സിൽ വൻ ജനപങ്കാളിത്തത്തോടെ നടന്നു. തളിപ്പറമ്പ് മണ്ഡലത്തിലെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും തമ്മിലുള്ള ഫുട്ബോൾ മത്സരങ്ങളാണ് ടൂർണമെന്റിന്റെ മുഖ്യ ആകർഷണമായത്. പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും തമ്മിലുള്ള ഇത്തരത്തിലുള്ള മത്സരങ്ങൾ ദുബൈയിൽ ആദ്യമായാണ് സംഘടിപ്പിക്കുന്നത് എന്ന പ്രത്യേകതയും ഈ സോക്കർ ഫെസ്റ്റിനുണ്ടായി.

## Article Content

ദുബൈ തളിപ്പറമ്പ് മണ്ഡലം KMCCയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സോക്കർ ഫെസ്റ്റും ഫാമിലി മീറ്റും ദുബൈ അൽ ഖുസൈസിലെ ടാലന്റ് സ്പോർട്സിൽ വൻ ജനപങ്കാളിത്തത്തോടെ നടന്നു. തളിപ്പറമ്പ് മണ്ഡലത്തിലെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും തമ്മിലുള്ള ഫുട്ബോൾ മത്സരങ്ങളാണ് ടൂർണമെന്റിന്റെ മുഖ്യ ആകർഷണമായത്. പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും തമ്മിലുള്ള ഇത്തരത്തിലുള്ള മത്സരങ്ങൾ ദുബൈയിൽ ആദ്യമായാണ് സംഘടിപ്പിക്കുന്നത് എന്ന പ്രത്യേകതയും ഈ സോക്കർ ഫെസ്റ്റിനുണ്ടായി.

ദുബൈയിൽ താമസിക്കുന്ന തളിപ്പറമ്പ് സ്വദേശികൾ കുടുംബസമേതം പങ്കെടുത്ത പരിപാടി ആവേശത്തോടെയും ഉത്സവാന്തരീക്ഷത്തോടെയും നടന്നു.

സൗഹൃദവും ഐക്യവും കായികമനോഭാവവും ഒരുമിച്ച് ആഘോഷിച്ച ഈ സോക്കർ ഫെസ്റ്റ് ദുബൈ തളിപ്പറമ്പ് KMCCയുടെ ചരിത്രത്തിലെ മറ്റൊരു അഭിമാനകരമായ അധ്യായമായി മാറി.

ശക്തമായ മത്സരങ്ങൾ അരങ്ങേറിയ ടൂർണമെന്റിൽ ആദ്യ സെമിഫൈനലിൽ AK 47 തളിപ്പറമ്പ് കൊളച്ചേരി FC യെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. രണ്ടാം സെമിഫൈനലിൽ ലാകാബൈറ്റ് തളിപ്പറമ്പ് ദുബൈ പരിയാരം KMCC യെ കീഴടക്കി ഫൈനൽ ഉറപ്പിച്ചു.ഫൈനൽ മത്സരത്തിൽ ലാകാബൈറ്റ് തളിപ്പറമ്പ് AK 47 തളിപ്പറമ്പിനെ തോൽപ്പിച്ച് ചാമ്പ്യന്മാരായി. AK 47 തളിപ്പറമ്പ് റണ്ണർ-അപ്പായപ്പോൾ, കൊളച്ചേരി FC രണ്ടാം റണ്ണർ-അപ്പിനുള്ള ട്രോഫി നേടി.

പല പ്രമുഖ KMCC നേതാക്കളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. തളിപ്പറമ്പ് മണ്ഡലം KMCC പ്രസിഡന്റ് താഹിർ അലി അധ്യക്ഷതവഹിച്ചു ,വിജയികളുടെ ട്രോഫി കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ ഓ മൊയ്തുവും , AJEL CEO സലാഹ് ബിൻ സിറാജും റണ്ണർ -അപ്പ്‌ ട്രോഫി സ്റ്റേറ്റ് സെക്രട്ടറി അബ്ദുൽ കാദർ അരിപ്പാമ്പ്രയും വിതരണം ചെയ്തു .

കെഎംസിസി നേതാവ് അഡ്വ : സാജിദ് അബൂബക്കർ കെഎംസിസി സ്റ്റേറ്റ് സെക്രട്ടറിമാരായ റയീസ് തലശ്ശേരി, പിവി നാസർ, ഷഫീഖ് തിരുവനന്തപുരം, ജില്ലാ പ്രസിഡന്റ് സൈനുദ്ദീൻ ചേലേരി, ജില്ലാ സെക്രട്ടറി റഹ്ദാദ് മുഴിക്കര, വൈസ് പ്രസിഡന്റ് എൻ യു. ഉമ്മർകുട്ടി, സെക്രട്ടറിമാരായ ഫൈസൽ മാഹി, ഫായിസ് മാട്ടൂൽ , അലി ഉളിയിൽ , മുനീർ ഐക്കോടിച്ചി , ബഷീർ കാട്ടൂർ , ആലപ്പുഴ ജില്ല കെഎംസിസി ജനറൽ സെക്രട്ടറി ഷിബു കാസിം , തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

KMCC തളിപ്പറമ്പ് മണ്ഡലം ഭാരവാഹികളായ ഹാഷിം SP, അഹമ്മദ് കമ്പിൽ, ഷാജഹാൻ, അൽത്താഫ്, ഹൈദർ പൂമംഗലം, ഷമീർ കടമ്പേരി, റഫീഖ് പറമ്പിൽ, മൊയ്ദീൻകുട്ടി, ബദരി പാറേൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.ഷരീഫ് പെരുമളാബാദ് സ്വാഗതവും യൂനുസ് CKP നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/338437/dubai-taliparamba-kmcc-soccer-fest)