---
title: "ചിറവക്ക് ബസ്റ്റോപ്പിന് സമീപം കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായി, പൊതുജനങ്ങൾ ദുരിതത്തിൽ"
english_title: "Chiravak bus stop"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/338392/chiravak-bus-stop"
published_at: "2026-01-26T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697777d08b04e_news-card.jpg"
keywords: []
---

# ചിറവക്ക് ബസ്റ്റോപ്പിന് സമീപം കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായി, പൊതുജനങ്ങൾ ദുരിതത്തിൽ

> **Lead Summary:** **തളിപ്പറമ്പ്: **ചിറവക്ക് ബസ്റ്റോപ്പിന് സമീപം കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായി, പൊതുജനങ്ങൾ ദുരിതത്തിൽ. ചിരവക്ക് ബസ്റ്റോപ്പിനു മുൻവശത്തായി റോഡ് സൈഡിൽ കിലോമീറ്ററോളം വെള്ളം ഒഴുകി ചാൽ പോലെയായിരിക്കുകയാണ്.കുടി വെള്ളം പാഴായി പോകുന്നത് ഒരുവശത്ത്, ബസ് യാത്രക്കാരുടെ ദുരിതം മറ്റൊരു വശത്ത്. വെള്ളം ഒഴുകി ചളി ആയതിനാൽ ബസ് കയറാനും ഇറങ്ങാനും യാത്രക്കാർക്ക് ബുദ്ധിമുട്ടാണ്.

## Article Content

**തളിപ്പറമ്പ്: **ചിറവക്ക് ബസ്റ്റോപ്പിന് സമീപം കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായി, പൊതുജനങ്ങൾ ദുരിതത്തിൽ. ചിരവക്ക് ബസ്റ്റോപ്പിനു മുൻവശത്തായി റോഡ് സൈഡിൽ കിലോമീറ്ററോളം വെള്ളം ഒഴുകി ചാൽ പോലെയായിരിക്കുകയാണ്.കുടി വെള്ളം പാഴായി പോകുന്നത് ഒരുവശത്ത്, ബസ് യാത്രക്കാരുടെ ദുരിതം മറ്റൊരു വശത്ത്. വെള്ളം ഒഴുകി ചളി ആയതിനാൽ ബസ് കയറാനും ഇറങ്ങാനും യാത്രക്കാർക്ക് ബുദ്ധിമുട്ടാണ്.

കൂടാതെ ബസ്സിൽ നിന്നും പെട്ടെന്ന് ഇറങ്ങുന്നവർ ചെളിയിൽ വീഴുന്ന സ്ഥിതിയും ഉണ്ടാകുന്നു. തളിപ്പറമ്പ് നഗരത്തിന്റെ കണ്ണായ സ്ഥലത്ത് മാസങ്ങളായി വെള്ളം ഒഴുകി പോകുന്നത് അധികാരികളുടെ ശ്രദ്ധയിൽ പെടാതിരുന്നത് അത്ഭുതകരം തന്നെ. മീറ്ററുകൾ ഒഴുകിപടർന്ന് ചെളിയും ചാലും രൂപപ്പെട്ടിട്ടും ആരും കണ്ടില്ലെന്ന് നടിക്കുകയാണോ? യാത്രക്കാരുടെയും വ്യാപാരികളുടെയും ദുരിതത്തിന് ശാശ്വത പരിഹാരം കണ്ടേ മതിയാകു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/338392/chiravak-bus-stop)