---
title: "റിപ്പബ്ലിക് ദിനത്തിൽ ടൗൺ ശുചീകരണവുമായി ചപ്പാരപടവ് എച്ച് എസ് എസ് - എൻ എസ് എസ് വോളണ്ടിയേഴ്‌സ്"
english_title: "Chapparapadav HSS - NSS volunteers clean the town"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/338382/chapparapadav-hss-nss-volunteers-clean-the-town"
published_at: "2026-01-26T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69775aeae84b3_news-card.jpg"
keywords: []
---

# റിപ്പബ്ലിക് ദിനത്തിൽ ടൗൺ ശുചീകരണവുമായി ചപ്പാരപടവ് എച്ച് എസ് എസ് - എൻ എസ് എസ് വോളണ്ടിയേഴ്‌സ്

> **Lead Summary:** **ചപ്പാരപ്പടവ്: **റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ചപ്പാരപ്പടവ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ടൗൺ ശുചീകരണവും പൂന്തോട്ട നവീകരണവും നടത്തി. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് ടൗണിൽ സ്ഥാപിച്ചിരുന്നതും കാടുപിടിച്ചു കിടന്നിരുന്നതുമായ പൂന്തോട്ടമാണ് വോളണ്ടിയർമാർ ശുചീകരിച്ച് മനോഹരമാക്കിയത്.

## Article Content

**ചപ്പാരപ്പടവ്: **റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ചപ്പാരപ്പടവ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ടൗൺ ശുചീകരണവും പൂന്തോട്ട നവീകരണവും നടത്തി. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് ടൗണിൽ സ്ഥാപിച്ചിരുന്നതും കാടുപിടിച്ചു കിടന്നിരുന്നതുമായ പൂന്തോട്ടമാണ് വോളണ്ടിയർമാർ ശുചീകരിച്ച് മനോഹരമാക്കിയത്.

ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീറ പി. നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ അഹമ്മദ് എം.പി, പി.ടി.എ പ്രസിഡന്റ് ഒ.കെ ഇബ്രാഹിം കുട്ടി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മനീഷ എൻ.എസ്, അനിത കെ, അൻവർ ശാന്തിഗിരി, ലതീഷ് കെ.സി, മുരളി കൊട്ടക്കാകനം, എൻ.എസ്.എസ് ലീഡർമാരായ മുഹമ്മദ്, അതുല്യ എ.വി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/338382/chapparapadav-hss-nss-volunteers-clean-the-town)