---
title: "മുയ്യം ബാവുപ്പറമ്പ് റോഡില്‍ ഓവുചാലിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നിട്ട് മാസങ്ങളായി, അധികാരികളുടെ അനാസ്ഥക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും"
english_title: "Muiyam Bavuparamba Road collapsed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/338380/muiyam-bavuparamba-road-collapsed"
published_at: "2026-01-26T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697759fdebb4c_news-card.jpg"
keywords: []
---

# മുയ്യം ബാവുപ്പറമ്പ് റോഡില്‍ ഓവുചാലിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നിട്ട് മാസങ്ങളായി, അധികാരികളുടെ അനാസ്ഥക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും

> **Lead Summary:** മുയ്യം ബാവുപ്പറമ്പ് കണ്ണൂർ എയർ പോർട്ട്‌ റോഡരികിൽ ഓവുച്ചാലിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നത് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഒരേപോലെ ഭീഷണിയാകുന്നു. ഗൂഗിൾ മാപ്പ് നോക്കി ഇതര സംസ്ഥാനത്തു നിന്ന് ചരക്കുമായി വന്ന ലോറി കയറിയാണ് സ്ലാബ് തകർന്നത്. തുടർന്ന് സ്ഥലത്തെത്തിയ തളിപ്പറമ്പ് പോലീസ് ലോറി ഡ്രൈവറിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. എന്നിരുന്നാലും മാസങ്ങൾ കഴിഞ്ഞിട്ടും തകർന്ന സ്ലേബ് ശരിയാക്കാനുള്ള നടപടികളൊന്നും ഉണ്ടായില്ല.

## Article Content

മുയ്യം ബാവുപ്പറമ്പ് കണ്ണൂർ എയർ പോർട്ട്‌ റോഡരികിൽ ഓവുച്ചാലിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നത് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഒരേപോലെ ഭീഷണിയാകുന്നു. ഗൂഗിൾ മാപ്പ് നോക്കി ഇതര സംസ്ഥാനത്തു നിന്ന് ചരക്കുമായി വന്ന ലോറി കയറിയാണ് സ്ലാബ് തകർന്നത്. തുടർന്ന് സ്ഥലത്തെത്തിയ തളിപ്പറമ്പ് പോലീസ് ലോറി ഡ്രൈവറിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. എന്നിരുന്നാലും മാസങ്ങൾ കഴിഞ്ഞിട്ടും തകർന്ന സ്ലേബ് ശരിയാക്കാനുള്ള നടപടികളൊന്നും ഉണ്ടായില്ല.

ഭാരവാഹനം കടന്നുപോകാത്ത ചെങ്കുത്തായ റോഡരികിലാണ് അപകടകരമായ ഈ സാഹചര്യം നിലനിൽക്കുന്നത്. നാട്ടുകാർ അപകട സൂചന യാത്രക്കാരെ അറിയിക്കാൻ മരക്കമ്പുകളും തുണിയും മറ്റും വെച്ച് താൽക്കാലിക പരിഹാരം കാണുകയായിരുന്നു. അപകട സാഹചര്യം പോലീസിനും പഞ്ചായത്തിലും അറിയിക്കുകയും ചെയ്തിരുന്നു യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല എന്നും നാട്ടുകാർ പറയുന്നു.

നിരവധി തവണ നാട്ടുകാർ പിഡബ്ല്യുഡി ഓഫീസർക്കും പരാതി നൽകിയെങ്കിലും യാതൊരു പരിഹാരവുമായിട്ടില്ല. ഒരു തവണ കൂടി അധികാരികൾക്ക് നിവേദനം നല്കാനും എന്നിട്ടും പരിഹരിച്ചില്ലെങ്കിൽ ഇത്രയും വലിയ അപകടം മുന്നിൽ വെച്ച് അധികാരികളുടെ അനാസ്ഥയ്ക്കെതിരെ നാട്ടുകാരെ സംഘടിപ്പിച്ചുകൊണ്ട് ശക്തമായ പ്രതിഷേധ നടപടികളുമായി മുന്നോട്ടുപോകുമെന്ന് എകെജി വായനശാലയുടെയും റെഡ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഇന്നലെ ചേർന്ന ജനറൽ ബോഡി യോഗത്തിൽ തീരുമാനിച്ചു. പിഡബ്ല്യുഡി ഓഫീസ് മാർച്ച് ഉൾപ്പെടെയുള്ള പ്രതിഷേധ നടപടികൾ സ്വീകരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/338380/muiyam-bavuparamba-road-collapsed)