---
title: "റിപ്പബ്ലിക് ദിന ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം"
english_title: "Kadannappalli ramachandran "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/338301/kadannappalli-ramachandran"
published_at: "2026-01-26T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697710e2e80cd_1000283215.jpg"
keywords: []
---

# റിപ്പബ്ലിക് ദിന ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം

> **Lead Summary:** കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കണ്ണൂർ പോലീസ് മൈതാനിയിൽ നടന്ന ചടങ്ങിൽ പരേഡ് സ്വീകരിച്ച് റിപ്പബ്ലിക് ദിന പ്രസംഗം പൂർത്തിയാക്കിയതിന്u പിന്നാലെയാണ് സംഭവം.

## Article Content

കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കണ്ണൂർ പോലീസ് മൈതാനിയിൽ നടന്ന ചടങ്ങിൽ പരേഡ് സ്വീകരിച്ച് റിപ്പബ്ലിക് ദിന പ്രസംഗം പൂർത്തിയാക്കിയതിന്u പിന്നാലെയാണ് സംഭവം.

രാവിലെ 9.30-ഓടെ പോലീസ്, വിവിധ സേനാ വിഭാഗങ്ങൾ എന്നിവരുടെ പരേഡ് സ്വീകരിച്ച ശേഷം അദ്ദേഹം പ്രസംഗം നടത്തിയിരുന്നു. പ്രസംഗം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് മന്ത്രിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന പോലീസും ആരോഗ്യവകുപ്പ് അധികൃതരും ചേർന്ന് അദ്ദേഹത്തെ ആംബുലൻസിലേക്ക് മാറ്റി. ആംബുലൻസിലേക്ക് നടന്നുതന്നെയാണ് അദ്ദേഹം പോയത്.

തുടർന്ന് അദ്ദേഹത്തെ കണ്ണൂർ ചാലയിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/338301/kadannappalli-ramachandran)