---
title: "അക്കിപ്പറമ്പ് യുപി സ്കൂൾ ഫിസിക്കൽ എഡ്യുക്കേഷൻ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണ്ണമെൻ്റ്  സംഘടിപ്പിച്ചു"
english_title: "football tournament"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/338227/football-tournament"
published_at: "2026-01-25T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6976e39164584_news-card.jpg"
keywords: []
---

# അക്കിപ്പറമ്പ് യുപി സ്കൂൾ ഫിസിക്കൽ എഡ്യുക്കേഷൻ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണ്ണമെൻ്റ്  സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ : **അക്കിപ്പറമ്പ് യുപി സ്കൂൾ ഫിസിക്കൽ എഡ്യുക്കേഷൻ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പട്ടുവം ടർഫിൽ കുട്ടികൾക്കായി ക്ലാസ് തല ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ : **അക്കിപ്പറമ്പ് യുപി സ്കൂൾ ഫിസിക്കൽ എഡ്യുക്കേഷൻ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പട്ടുവം ടർഫിൽ കുട്ടികൾക്കായി ക്ലാസ് തല ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു.

5, 6, 7 ക്ലാസുകളിലെ 8 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. വിജയികൾക്ക് പട്ടുവം പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ദിവാകരൻ ട്രോഫികൾ വിതരണം ചെയ്തു. അദ്ധ്യാപകരായ ഇ.പി സജിത്ത് കുമാർ, അരുൺ ബാബു, നിഖിൽ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/338227/football-tournament)