---
title: "ചൊറുക്കള- കൊളോളം റോഡ്: സ്‌റ്റേ ഉത്തരവ് നീക്കാന്‍  നടപടി വേണം"
english_title: "chorukkala kololam road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/338152/chorukkala-kololam-road"
published_at: "2026-01-25T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ചൊറുക്കള- കൊളോളം റോഡ്: സ്‌റ്റേ ഉത്തരവ് നീക്കാന്‍  നടപടി വേണം

> **Lead Summary:** **മയ്യില്‍: ** കിഫ്ബിയില്‍ ഉല്‍പ്പെടുത്തി രണ്ട് വരിപ്പാതക്കായി വികസിപ്പിക്കുന്ന ചൊറുക്കള - മുല്ലക്കൊടി- കൊളോളം വിമാനത്താവളം റോഡിന്റെ പ്രവൃത്തി തടസ്സപ്പെടുത്തുന്ന കോടതിയിലെ സ്‌റ്റേ ഉത്തരവ് നീക്കാന്‍ നടപടി വേണമെന്ന് ആവശ്യം ശക്തമാകുന്നു. പ്രവൃത്തിക്കായി ടെണ്ടര്‍ ലഭിച്ച കോഴിക്കോട്ടെപി.കെ.എസ്. കമ്പനിക്കെതിരെ എടയന്നൂരിലെ കെ.എം.ടി.കണ്‍സ്ട്രക്ഷന്‍സ് കമ്പനിയാണ് കോടതിയില്‍ നിന്ന് പ്രവൃത്തിക്കുള്ള സ്‌റ്റേ നേടിയത്.

## Article Content

**മയ്യില്‍: ** കിഫ്ബിയില്‍ ഉല്‍പ്പെടുത്തി രണ്ട് വരിപ്പാതക്കായി വികസിപ്പിക്കുന്ന ചൊറുക്കള - മുല്ലക്കൊടി- കൊളോളം വിമാനത്താവളം റോഡിന്റെ പ്രവൃത്തി തടസ്സപ്പെടുത്തുന്ന കോടതിയിലെ സ്‌റ്റേ ഉത്തരവ് നീക്കാന്‍ നടപടി വേണമെന്ന് ആവശ്യം ശക്തമാകുന്നു. പ്രവൃത്തിക്കായി ടെണ്ടര്‍ ലഭിച്ച കോഴിക്കോട്ടെപി.കെ.എസ്. കമ്പനിക്കെതിരെ എടയന്നൂരിലെ കെ.എം.ടി.കണ്‍സ്ട്രക്ഷന്‍സ് കമ്പനിയാണ് കോടതിയില്‍ നിന്ന് പ്രവൃത്തിക്കുള്ള സ്‌റ്റേ നേടിയത്.

എന്നാല്‍ യാത്രാക്‌ളേശം ഏറെയുള്ള റോഡിന്‍രെ പ്രവൃത്തി നടപ്പിലാക്കാന്‍ അധികൃതരുടെ നടപടികള്‍ അടിയന്തിരമാണെന്ന് കുകുറ്റിയാട്ടൂര്‍പെരുമ്പുള്ളിക്കരി നവോദയ പൊതുജന വായനശാല ആന്‍ഡ് ഗ്രന്ഥാലയം ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ഭാരവാഹികള്‍: രാധാകൃഷ്ണന്‍ പട്ടാന്നൂര്‍(പ്രസി)പി.പി.പ്രസന്നന്‍(വൈസ്. പ്രസി) കെ.ബിജു(സെക്ര) എന്‍.കെ.രാജേഷ്(ജോ. സെക്ര)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/338152/chorukkala-kololam-road)