---
title: "പയ്യന്നൂർ ഫണ്ട് വിവാദം; വി. കുഞ്ഞികൃഷ്ണനെതിരെ സി.പി.എമ്മിൽ പ്രതിഷേധം ശക്തമാകുന്നു, കടുത്ത നടപടിക്ക് സാധ്യത"
english_title: "Payyannur Fund controversy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/338117/payyannur-fund-controversy"
published_at: "2026-01-24T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6974d133dd0f4_news-card.jpg"
keywords: []
---

# പയ്യന്നൂർ ഫണ്ട് വിവാദം; വി. കുഞ്ഞികൃഷ്ണനെതിരെ സി.പി.എമ്മിൽ പ്രതിഷേധം ശക്തമാകുന്നു, കടുത്ത നടപടിക്ക് സാധ്യത

> **Lead Summary:** **കണ്ണൂർ: **പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനനെതിരെ ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെതിരെ സി.പി.എമ്മിൽ പ്രതിഷേധം ശക്തമാകുന്നു. പാർട്ടി നേതൃത്വത്തെയും എം.എൽ.എയെയും പ്രതിക്കൂട്ടിലാക്കിയ കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂർ മേഖലയിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.

## Article Content

**കണ്ണൂർ: **പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനനെതിരെ ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെതിരെ സി.പി.എമ്മിൽ പ്രതിഷേധം ശക്തമാകുന്നു. പാർട്ടി നേതൃത്വത്തെയും എം.എൽ.എയെയും പ്രതിക്കൂട്ടിലാക്കിയ കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂർ മേഖലയിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.

* രക്തസാക്ഷി ഫണ്ടിലടക്കം എം.എൽ.എ കൃത്രിമം കാണിച്ചെന്ന വെളിപ്പെടുത്തൽ പാർട്ടിയെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും പാർട്ടിയെ തകർക്കാൻ ശത്രുക്കൾക്ക് ആയുധം നൽകുന്ന നടപടിയാണിതെന്നും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പ്രസ്താവനയിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയെ പൊതുമധ്യത്തിൽ അപകീർത്തിപ്പെടുത്തുന്ന നീക്കങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി. ജയരാജനും വ്യക്തമാക്കി.

* കണക്കുകൾ അവതരിപ്പിക്കുന്നതിൽ മുൻപ് ചില വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും അതിൽ പാർട്ടി അന്വേഷണം നടത്തി നടപടി സ്വീകരിച്ചതാണെന്നും നേതൃത്വം അറിയിച്ചു. എന്നാൽ കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവർക്കെതിരെ കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആക്ഷേപങ്ങൾ പാർട്ടി പൂർണ്ണമായും തള്ളിക്കളഞ്ഞു. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയ കുഞ്ഞികൃഷ്ണനെതിരെ ഉടൻ നടപടിയുണ്ടാകുമെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/338117/payyannur-fund-controversy)