---
title: "ഒടുവള്ളി സി എച്ച് സി ഈവ്നിംഗ് ഓ പി പുനരാരംഭിക്കുക: യൂത്ത് ലീഗ് നിവേദനം നൽകി"
english_title: "Youth League submits petition"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/338086/youth-league-submits-petition"
published_at: "2026-01-24T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6974a4330201b_news-card.jpg"
keywords: []
---

# ഒടുവള്ളി സി എച്ച് സി ഈവ്നിംഗ് ഓ പി പുനരാരംഭിക്കുക: യൂത്ത് ലീഗ് നിവേദനം നൽകി

> **Lead Summary:** **ചപ്പാരപ്പടവ: **മലയോര പഞ്ചായത്തുകളിലെ ആയിരക്കണക്കിന് സാധാരണക്കാരുടെ, പട്ടിക ജാതി -പട്ടിക വർഗക്കാരുടെ ആരോഗ്യ ആശ്രയ കേന്ദ്രമായ ബ്ലോക്ക്‌ പഞ്ചായത്ത് പരിധിയിൽ ഉൾകൊള്ളുന്ന ഒടുവള്ളി കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിൽ രാത്രി ഓ പി യും കിടത്തി ചികിത്സയും ഉടൻ പുനരാരംഭിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് ലീഗ് ചപ്പാരപ്പടവ് പഞ്ചായത്ത് കമ്മിറ്റി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ടിന് നിവേദനം നൽകി.

## Article Content

**ചപ്പാരപ്പടവ: **മലയോര പഞ്ചായത്തുകളിലെ ആയിരക്കണക്കിന് സാധാരണക്കാരുടെ, പട്ടിക ജാതി -പട്ടിക വർഗക്കാരുടെ ആരോഗ്യ ആശ്രയ കേന്ദ്രമായ ബ്ലോക്ക്‌ പഞ്ചായത്ത് പരിധിയിൽ ഉൾകൊള്ളുന്ന ഒടുവള്ളി കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിൽ രാത്രി ഓ പി യും കിടത്തി ചികിത്സയും ഉടൻ പുനരാരംഭിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് ലീഗ് ചപ്പാരപ്പടവ് പഞ്ചായത്ത് കമ്മിറ്റി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ടിന് നിവേദനം നൽകി.

ആരോഗ്യപരമായ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വന്നാൽ ദൂരെയുള്ള സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ് സാധാരണക്കാർക്ക് ഉള്ളത്. അതോടൊപ്പം വർധിച്ച് വരുന്ന തെരുവ് നായ ശല്യവും ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.

അടിയന്തര പരിഹാരം ഉണ്ടാവണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ മാരായ വി എ റഹീം, ഫസീല സംഷീർ പഞ്ചായത്ത് മണ്ഡലം യൂത്ത് ലീഗ് ട്രെഷറർ ഉനൈസ് എരുവാട്ടി യൂത്ത് ലീഗ് നേതാക്കളായ ശരീഫ് മംഗര, ഷമീം എരുവാട്ടി, നിസാം കുന്നുമ്മൽ, ആസിഫ് ചപ്പാരപ്പടവ, മുസമ്മിൽ എളമ്പേരം എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/338086/youth-league-submits-petition)