---
title: "റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് മുത്തശ്ശിക്കും നാല് വയസ്സുകാരിയായ കൊച്ചുമകൾക്കും പരിക്ക്; ഡ്രൈവർക്കെതിരെ കേസ്"
english_title: "Case filed against driver"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/338025/case-filed-against-driver"
published_at: "2026-01-24T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697469923fe05_Untitled-2_web.jpg"
keywords: []
---

# റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് മുത്തശ്ശിക്കും നാല് വയസ്സുകാരിയായ കൊച്ചുമകൾക്കും പരിക്ക്; ഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് മുത്തശ്ശിക്കും നാല് വയസ്സുകാരിയായ കൊച്ചുമകൾക്കും പരിക്ക് ഡ്രൈവർക്കെതിരെ കേസ്. കരുവഞ്ചാൽ പൂവ്വത്തോലിക്കുഴി ഹൌസിൽ വത്സമ്മ തോമസ്, കൊച്ചുമകൾ അമേലിയ എന്നിവർക്കാണ് പരിക്ക് പറ്റിയത്.

## Article Content

**തളിപ്പറമ്പ്: **റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് മുത്തശ്ശിക്കും നാല് വയസ്സുകാരിയായ കൊച്ചുമകൾക്കും പരിക്ക് ഡ്രൈവർക്കെതിരെ കേസ്. കരുവഞ്ചാൽ പൂവ്വത്തോലിക്കുഴി ഹൌസിൽ വത്സമ്മ തോമസ്, കൊച്ചുമകൾ അമേലിയ എന്നിവർക്കാണ് പരിക്ക് പറ്റിയത്.

ഇക്കഴിഞ്ഞ പത്തൊമ്പതിനാണ് കേസിന് ആസ്പദമായ സംഭവം. വത്സമ്മ മകന്റെ മകളായ നാലു വയസ്സുകാരിയായ അമേലിയയുടെ കൈപിടിച്ച് കൂവേരി അമ്മകുളം സെന്റ് ആന്റണീസ് പള്ളിയുടെ സമീപത്തെ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ KL59X2809 നമ്പർ സ്കൂട്ടർ ഇരുവരെയും ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ വത്സമ്മക്ക് ഗുരുതരമായി പരിക്കേൽക്കുകയും മകൾക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു. വത്സമ്മയുടെ പരാതിയിൽ സ്കൂട്ടർ ഡ്രൈവർ പ്രകാശനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/338025/case-filed-against-driver)