---
title: "28നും 29നും പൊതു പണിമുടക്ക്: അവശ്യ സർവീസുകളെ ഒഴിവാക്കി, വാഹനങ്ങൾ ഓടില്ല"
english_title: "General strike on 28th and 29th"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/33801/general-strike-on-28th-and-29th"
published_at: "2022-03-25T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623d3e33b3ef8_vac.jpg"
keywords: []
---

# 28നും 29നും പൊതു പണിമുടക്ക്: അവശ്യ സർവീസുകളെ ഒഴിവാക്കി, വാഹനങ്ങൾ ഓടില്ല

> **Lead Summary:** വിവിധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്​ ട്രേ​ഡ്​ യൂ​ണി​യ​ൻ സം​യു​ക്ത സ​മി​തി പ്ര​ഖ്യാപിച്ച പൊതുപണിമുടക്ക് മാർച്ച് 28, 29 തീയതികളിൽ നടക്കും. 48 മണിക്കൂർ നീളുന്ന പൊതു പണിമുടക്കിൽ മോട്ടർ മേഖലയിലെ തൊഴിലാളികളും പണിമുടക്കുന്നതോടെ വാഹനങ്ങൾ ഓടില്ലെന്ന് ട്രേഡ് യൂണിയൻ സംയുക്ത സമിതി അറിയിച്ചു.

## Article Content

വിവിധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്​ ട്രേ​ഡ്​ യൂ​ണി​യ​ൻ സം​യു​ക്ത സ​മി​തി പ്ര​ഖ്യാപിച്ച പൊതുപണിമുടക്ക് മാർച്ച് 28, 29 തീയതികളിൽ നടക്കും. 48 മണിക്കൂർ നീളുന്ന പൊതു പണിമുടക്കിൽ മോട്ടർ മേഖലയിലെ തൊഴിലാളികളും പണിമുടക്കുന്നതോടെ വാഹനങ്ങൾ ഓടില്ലെന്ന് ട്രേഡ് യൂണിയൻ സംയുക്ത സമിതി അറിയിച്ചു.

മാർച്ച് 28 രാവിലെ ആറ് മണി മുതൽ മാർച്ച് 30 രാവിലെ ആറ് മണി വരെയാണ് പണിമുടക്ക്. ആശുപത്രി, ആംബുലൻസ്, മെഡിക്കൽ സ്റ്റോറുകൾ, പാൽ, പത്രം, ഫയർ ആൻറ് റസ്ക്യൂ പോലുള്ള ആവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കി. വ്യാപാര, വാണിജ്യ സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്യുന്നവർ പണിമുടക്കുന്നതോടെ കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞ് കിടക്കും. കർഷക സംഘടനകൾ, കർഷക തൊഴിലാളി സംഘടനകൾ, കേന്ദ്ര- സംസ്ഥാന സർവീസ് സംഘടനകൾ, അധ്യാപക സംഘടനകൾ, ബിഎസ്എൻഎൽ, എൽഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ, തുറമുഖ തൊഴിലാളികൾ തുടങ്ങിയവർ പണിമുടക്കിൽ പങ്കുചേരും.

ദേ​ശീ​യ ​ത​ല​ത്തി​ൽ ബി.​എം.​എ​സ്​ ഒ​ഴി​കെ 20 ഓ​ളം തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളാ​ണ്​ പ​ണി​മു​ട​ക്കി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. കേ​ര​ള​ത്തി​ൽ 22 തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ പ​ണി​മു​ട​ക്കി​ൽ അ​ണി​നി​ര​ക്കു​മെ​ന്ന്​ സം​യു​ക്ത ​സ​മി​തി നേ​താ​ക്ക​ൾ വാ​ർ​ത്ത​ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, അവശ്യ പ്രതിരോധ സേവന നിയമം റദ്ദാക്കുക, ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ​പ​ത്രി​ക ഉ​ട​ൻ അം​ഗീ​ക​രി​ക്കു​ക, അടക്കമുള്ള 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് ദ്വിദിന സമരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/33801/general-strike-on-28th-and-29th)