---
title: "മൺപാത്രനിർമ്മാണ സമുദായ സഭ സംസ്ഥാന സമ്മേളനം കണ്ണൂരിലും തളിപ്പറമ്പിലും"
english_title: "Pottery Making Community Council State Conference"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/337953/pottery-making-community-council-state-conference"
published_at: "2026-01-23T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69739fbe74f9f_Untitled-2-web.jpg"
keywords: []
---

# മൺപാത്രനിർമ്മാണ സമുദായ സഭ സംസ്ഥാന സമ്മേളനം കണ്ണൂരിലും തളിപ്പറമ്പിലും

> **Lead Summary:** കേരള മൺപാത്ര നിർമ്മാണ സമുദായ സഭ (കെ. എം. എസ്.എസ്.) 19-ാം സംസ്ഥാന സമ്മേളനം കണ്ണൂർ ജില്ലയിൽ വെച്ച് നടക്കും. ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ കണ്ണൂരിലുംതളിപ്പറമ്പിലും വച്ചാണ് സമ്മേളനം. ജനുവരി 31 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് കണ്ണൂർ പ്രഭാത് ജംഗ്ഷനിൽ നിന്നും പ്രകടനം. കണ്ണൂർ സ്റ്റേഡിയം കോർണറിൽ പൊതുസമ്മേളനം നടക്കും.

## Article Content

കേരള മൺപാത്ര നിർമ്മാണ സമുദായ സഭ (കെ. എം. എസ്.എസ്.) 19-ാം സംസ്ഥാന സമ്മേളനം കണ്ണൂർ ജില്ലയിൽ വെച്ച് നടക്കും. ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ കണ്ണൂരിലുംതളിപ്പറമ്പിലും വച്ചാണ് സമ്മേളനം. ജനുവരി 31 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് കണ്ണൂർ പ്രഭാത് ജംഗ്ഷനിൽ നിന്നും പ്രകടനം. കണ്ണൂർ സ്റ്റേഡിയം കോർണറിൽ പൊതുസമ്മേളനം നടക്കും.

പൊതുസമ്മേളനം പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് ബി .സുബാഷ് ബോസ് ആറ്റുകാൽ അധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയായിരിക്കും.ബിജെപി നേതാവ് സന്ദീപ് വചാസ്പതി മുഖ്യപ്രഭാഷണം നടത്തും.വിവിധ രാഷ്ട്രീയ സാമുദായിക സംഘടനാ നേതാക്കൾ പ്രസംഗിക്കും.

ഫെബ്രുവരി 1 ന് ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് പ്രതിനിധി സമ്മേളനം. രജിസ്ട്രേഷൻ പുരാവസ്തു രേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് പ്രവർത്തന റിപ്പോർട്ടും ട്രഷറർസി.കെ.ചന്ദ്രൻ വരവ് ചെലവ് കണക്കും അവതരിപ്പിക്കും. തുടർന്ന് വനിതാ സമ്മേളനം നടക്കും.

തൊഴിൽ സംവരണം, ആർട്സ് ആൻ്റ് സയൻസ് കോഴ്സുകൾ, പ്രൊഫഷണൽ പി.ജികോഴ്സുകൾ എന്നിവയിൽ സംവരണം,മൺപാത്രനിർമാണത്തെ പരമ്പരാഗത വ്യവസായ പട്ടികയിൽ ഉൾപ്പെടുത്തൽ, മൺപാത്ര നിർമ്മാണ കോർപ്പറേഷൻ പ്രവർത്തനസജ്ജമാക്കുക,പട്ടികജാതി പുന:ശുപാർശ തുടങ്ങിയ 21 ഇന അവകാശപത്രികനടപ്പിലാക്കാൻ സമ്മേളനം ആവശ്യപ്പെടും. കുലാല വിഭാഗങ്ങൾക്ക് സാങ്കേതിക കാരണം പറഞ്ഞ് ഒ.ഇ.സി ആനുകൂല്യം നിഷേധിക്കുന്ന നടപടിയിൽ ആനുകൂല്യം പുന:സ്ഥാപിക്കാനുള്ള പ്രക്ഷോഭപരിപാടികൾ സമ്മേളനം ആസൂത്രണം ചെയ്യും. പരിവർത്തിത ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ പതിറ്റാണ്ടുകളായി നൽകിവരുന്ന വിദ്യാഭ്യാസ ധനസഹായം ഈ വർഷത്തെ അടിയന്തരമായി വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെടും.

15വർഷത്തിനുശേഷം വീണ്ടും കണ്ണൂരിൽ വെച്ച് നടക്കുന്ന കെ .എം .എസ് .എസ് സംസ്ഥാന സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ നടന്നുവരികയാണ്.വാർത്താസമ്മേളനത്തിൽ കെ.എം. എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട്, സെക്രട്ടറി പി. കെ.ജനാർദ്ദനൻ,സ്വാഗതസംഘം ചെയർമാൻ കെ.രവീന്ദ്രൻ, ജനറൽ കൺവീനർ പി. ചന്ദ്രൻ, വർക്കിംഗ് ചെയർമാൻ പി.പി.വി. രവീന്ദ്രൻ, യുവജനവേദി ജില്ലാ പ്രസിഡന്റ് സുബിൻ മീത്തൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/337953/pottery-making-community-council-state-conference)