---
title: "മുല്ലക്കൊടി ആയാർ മുനമ്പ് മന്ന മഖാം ഉറൂസ് ജനുവരി 30 മുതൽ"
english_title: "Mullakodi Ayar Munamba Manna Maqam Uruz "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/337949/mullakodi-ayar-munamba-manna-maqam-uruz"
published_at: "2026-01-23T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# മുല്ലക്കൊടി ആയാർ മുനമ്പ് മന്ന മഖാം ഉറൂസ് ജനുവരി 30 മുതൽ

> **Lead Summary:** **മയ്യിൽ:** മുല്ലക്കൊടി ആയാർ മുനമ്പ് മന്ന മഖാം ഉറൂസ് ജനുവരി 30 മുതൽ ഫെബ്രുവരി രണ്ട് വരെ നടക്കും. ഉറൂസ് ഉദ്ഘാടനം പാണക്കാട് സയ്യിദ് ജൗഹർ അലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.

## Article Content

**മയ്യിൽ:** മുല്ലക്കൊടി ആയാർ മുനമ്പ് മന്ന മഖാം ഉറൂസ് ജനുവരി 30 മുതൽ ഫെബ്രുവരി രണ്ട് വരെ നടക്കും. ഉറൂസ് ഉദ്ഘാടനം പാണക്കാട് സയ്യിദ് ജൗഹർ അലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.

നാല് ദിവസങ്ങളിലായി നടക്കുന്ന ഉറൂസിനോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മതപ്രഭാഷണം, മജ്ലിസുന്നൂർ, ഖത്തമുൽ ഖുർആൻ, അന്നദാനം എന്നിവ നടക്കും. കൂടാതെ ഖവാലി, ബുർദ്ദ മജ്ലിസ് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. സമാപന ദിവസമായ ഫെബ്രുവരി രണ്ടിന്, മുല്ലക്കൊടി മഹല്ല് ഖത്തീബ് മുഹമ്മദ് ദാരിമി വെളിയമ്പ്ര നയിക്കുന്ന കൂട്ടുപ്രാർത്ഥനയോടെ ഉറൂസ് സമാപിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/337949/mullakodi-ayar-munamba-manna-maqam-uruz)