---
title: "മാട്ടൂല്‍ സ്വദേശി ഖത്തറില്‍ മരിച്ചു"
english_title: "dies in Qatar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/33793/dies-in-qatar"
published_at: "2022-03-25T09:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623d3afb1a5c7_vac.jpg"
keywords: []
---

# മാട്ടൂല്‍ സ്വദേശി ഖത്തറില്‍ മരിച്ചു

> **Lead Summary:** **ദോഹ:** കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി ഖത്തറില്‍ മരിച്ചു. ദോഹ സൂഖ്​ വാഖിഫില്‍ അല്‍ റഈസ് പെര്‍ഫ്യൂം ഷോപ്പ് നടത്തുന്ന കണ്ണൂര്‍ മാട്ടൂല്‍ തെക്കുമ്പാട് കുട്ടുവന്‍ വീട്ടില്‍ അബ്ദുള്‍ സമദ്‌ ആണ്​ താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

## Article Content

**ദോഹ:** കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി ഖത്തറില്‍ മരിച്ചു. ദോഹ സൂഖ്​ വാഖിഫില്‍ അല്‍ റഈസ് പെര്‍ഫ്യൂം ഷോപ്പ് നടത്തുന്ന കണ്ണൂര്‍ മാട്ടൂല്‍ തെക്കുമ്പാട് കുട്ടുവന്‍ വീട്ടില്‍ അബ്ദുള്‍ സമദ്‌ ആണ്​ താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

40 വര്‍ഷത്തോളമായി ഖത്തറില്‍ പ്രവാസിയായ ഇദ്ദേഹം നേരത്തെ ബ്ലൂ സലൂണില്‍ ജോലിചെയ്തിരുന്നു.പിന്നീടാണ്​ സ്വന്തമായി പെര്‍ഫ്യൂം സ്ഥാപനം ആരംഭിച്ചത്.ഭാര്യ കെ.പി റൗളത്തും ഏക മകന്‍ റഈസും ഖത്തറിലുണ്ട്​.

ഫാത്തിമ ശിഫാനയാണ്​ മരുമകള്‍. സഹോദരങ്ങള്‍: ഇബ്രാഹിം ഹാജി (അബുദബി), അബ്​ദുല്‍ റഹ്​മാന്‍ ഹാജി, അബ്​ദുല്‍ മജീദ്​, ഫാത്തിമ, പരേതയായ നഫീസ.നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം അബു ഹമൂര്‍ ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/33793/dies-in-qatar)