---
title: "വാഹനാപകടത്തിൽ ബാങ്ക് ജീവനക്കാരൻ മരിച്ചു"
english_title: "accident kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/33791/accident-kannur"
published_at: "2022-03-25T09:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623d3a30c5daf_Untitled-2 web.jpg"
keywords: []
---

# വാഹനാപകടത്തിൽ ബാങ്ക് ജീവനക്കാരൻ മരിച്ചു

> **Lead Summary:** **എളയാവൂർ:** വാഹന അപകടത്തിൽ കണ്ണൂർ ഐ.ഡി.ബി.ഐ ബാങ്ക് ജീവനക്കാരൻ മരിച്ചു. മുണ്ടേരി പടന്നോട്ട് ഏച്ചൂർ കോട്ടംറോഡിൽ മലയൻചാൽ ഹൗസിൽ ബാലകൃഷ്ണൻ്റെയും രമണിയുടെയും മകൻ എം.സി.ബിജുവാണ് മരിച്ചത്. ഇന്നലെ രാത്രി 9 ഓടെ എളയാവൂർ ബാങ്കിനു സമീപമാണ് അപകടം.

## Article Content

**എളയാവൂർ:** വാഹന അപകടത്തിൽ കണ്ണൂർ ഐ.ഡി.ബി.ഐ ബാങ്ക് ജീവനക്കാരൻ മരിച്ചു. മുണ്ടേരി പടന്നോട്ട് ഏച്ചൂർ കോട്ടംറോഡിൽ മലയൻചാൽ ഹൗസിൽ ബാലകൃഷ്ണൻ്റെയും രമണിയുടെയും മകൻ എം.സി.ബിജുവാണ് മരിച്ചത്. ഇന്നലെ രാത്രി 9 ഓടെ എളയാവൂർ ബാങ്കിനു സമീപമാണ് അപകടം.

ബൈക്കിൽ ഒരു കാർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ സംശയം പ്രകടിപ്പിച്ചു. നാട്ടുകാർ കണ്ണുർ എ കെ ജി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സി.സി.ടി.വി. പരിശോധനയടക്കം ഇന്ന് നടക്കും. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഭാര്യ: ജിതിന. മക്കൾ: ആത്മിക, അലംകൃത. സഹോദരങ്ങൾ: ഷൈജു, ഷിജു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/33791/accident-kannur)