---
title: "അന്താരാഷ്ട്ര റെക്കോർഡ് ബുക്കുകളിൽ ഇടം നേടി കണ്ണൂർ സ്വദേശികൾ"
english_title: "international books of record"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/337848/international-books-of-record"
published_at: "2026-01-23T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697324d7e1882_news-card.jpg"
keywords: []
---

# അന്താരാഷ്ട്ര റെക്കോർഡ് ബുക്കുകളിൽ ഇടം നേടി കണ്ണൂർ സ്വദേശികൾ

> **Lead Summary:** **കണ്ണൂർ: **ഇന്റർനാഷണൽ ബുക്ക്‌ ഓഫ് റെക്കോർഡ്സ്, ഇൻഡോ വേൾഡ് ബുക്ക്‌ ഓഫ് റെക്കോർഡ്സ്, അമേരിക്ക ബുക്ക്‌ ഓഫ് റെക്കോർഡ്സ് എന്നീ അന്താരാഷ്ട്ര റെക്കോർഡ് ബുക്കുകളിൽ ഇടം നേടി കണ്ണൂർ സ്വദേശികൾ. ആർട്ട്‌ ഓഫ് മെന്റലിസം, കേരള സ്കൂൾ ഓഫ് മെന്റലിസം എന്നിവയുടെ നേതൃത്വത്തിൽ 2025 ആഗസ്റ്റ് 16-ന് സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് ഈ റെക്കോർഡ് നേട്ടം കൈവരിച്ചത്.

## Article Content

**കണ്ണൂർ: **ഇന്റർനാഷണൽ ബുക്ക്‌ ഓഫ് റെക്കോർഡ്സ്, ഇൻഡോ വേൾഡ് ബുക്ക്‌ ഓഫ് റെക്കോർഡ്സ്, അമേരിക്ക ബുക്ക്‌ ഓഫ് റെക്കോർഡ്സ് എന്നീ അന്താരാഷ്ട്ര റെക്കോർഡ് ബുക്കുകളിൽ ഇടം നേടി കണ്ണൂർ സ്വദേശികൾ. ആർട്ട്‌ ഓഫ് മെന്റലിസം, കേരള സ്കൂൾ ഓഫ് മെന്റലിസം എന്നിവയുടെ നേതൃത്വത്തിൽ 2025 ആഗസ്റ്റ് 16-ന് സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് ഈ റെക്കോർഡ് നേട്ടം കൈവരിച്ചത്.

> “maximum people performing transforming alcohol into Water” എന്ന വിഭാഗത്തിലാണ് റെക്കോർഡ് സ്ഥാപിച്ചത്. പരിപാടിയിൽ 99 മെന്റലിസ്റ്റുകൾ പങ്കെടുത്തു. സാമൂഹിക ബോധവൽക്കരണ സന്ദേശം ഉൾക്കൊള്ളുന്ന ഈ പ്രകടനം ദേശീയ-അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുകയും വിവിധ റെക്കോർഡ് ബുക്കുകൾ അംഗീകരിക്കുകയും ചെയ്തു.

ഇന്ന് (2026 ജനുവരി 18) കൊച്ചിയിലെ ഗ്രീൻ പാർക്ക്‌ കൺവെൻഷൻ സെന്ററിൽ നടന്ന പ്രത്യേക ചടങ്ങിൽ മലയാള സിനിമാ താരങ്ങളായ വിനയ് ഫോർട്ട്, വിനൂ മോഹൻ എന്നിവർ ചേർന്ന് റെക്കോർഡ് ഹോൾഡർമാർക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു.

കണ്ണൂരിൽ നിന്ന് ഫൈസൽ ബിന്ദി (Faizal Bindi), ശ്രീജിത്ത് വി.എൻ. (ശ്രീജിത്ത്‌ വി എൻ), പാർത്ഥിവ്. പി.എസ് (Parthiv.P.S) എന്നിവർ ഉൾപ്പെടെയുള്ളവർ റെക്കോർഡ് സർട്ടിഫിക്കറ്റുകളും മെഡലുകളും സിനിമാ താരങ്ങളിൽ നിന്ന് ഏറ്റുവാങ്ങി.

മെന്റലിസം രംഗത്ത് കേരളത്തിന്റെ കഴിവ് അന്താരാഷ്ട്ര തലത്തിൽ തെളിയിക്കുന്ന ഈ നേട്ടം എല്ലാ കലാപ്രവർത്തകർക്കും യുവതലമുറയ്ക്കും പ്രചോദനമാകുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/337848/international-books-of-record)